city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ത­വ­ണ വ്യ­വ­സ്ഥ­യില്‍ ഗൃ­ഹോ­പക­ര­ണ ത­ട്ടിപ്പ്; യു­വാ­വ് കു­ടുങ്ങി

ത­വ­ണ വ്യ­വ­സ്ഥ­യില്‍ ഗൃ­ഹോ­പക­ര­ണ ത­ട്ടിപ്പ്; യു­വാ­വ് കു­ടുങ്ങി
ബ­ദി­യ­ടു­ക്ക: ത­വ­ണ വ്യ­വ­സ്ഥ­യില്‍ ഗൃ­ഹോ­പ­ക­ര­ണ­ങ്ങള്‍ വാ­ഗ്­ദാ­നം ചെ­യ്­ത് വീ­ടു­ക­ളില്‍ നിന്നും പ­ണം തട്ടി മുങ്ങി­യ വ­യ­നാ­ട് സ്വ­ദേ­ശി­യെ നാ­ട്ടു­കാര്‍ പി­ടി­കൂ­ടി പോ­ലീ­സി­ലേല്‍­പ്പിച്ചു. ശ­നി­യാഴ്­ച മു­ണ്ട്യ­ത്ത­ടു­ക്ക­യില്‍ വെ­ച്ചാ­ണ് വ­യ­നാ­ട് ത­വി­യില്‍ സ്വ­ദേ­ശി ബെ­ന്നി(38)യെ നാ­ട്ടു­കാര്‍ ബ­ദി­യ­ഡുക്ക പോ­ലീ­സില്‍ ഏല്‍­പ്പി­ച്ച­ത്.

ഗൃ­ഹോ­പ­കര­ണ­ങ്ങള്‍ വീ­ടു­ക­ളില്‍ ത­വ­ണ വ്യ­വ­സ്ഥ­യില്‍ എ­ത്തി­ക്കാ­മെന്ന് പറ­ഞ്ഞ് മുന്‍­കൂര്‍ തു­ക വാ­ങ്ങി വീ­ട്ടു­കാ­രെ ക­ബ­ളി­പ്പി­ക്കു­ക­യാ­യി­രുന്നു. ക­ള­ത്തൂര്‍, നീര്‍­ച്ചാല്‍, ബ­ദി­യ­ഡു­ക്ക, കി­ളിം­ഗാര്‍, ജാല്‍­സൂര്‍ പ്ര­ദേ­ശ­ങ്ങ­ളി­ലെ നി­ര­വ­ധി പേരാണ് ത­ട്ടി­പ്പി­നി­ര­യാ­യത്. വ്യാ­ജ ­ബില്ലു­കള്‍ നല്‍­കി­യാ­ണ് വീ­ട്ടു­കാ­രില്‍ നി­ന്നും പ­ണം കൈ­പ്പ­റ്റി­യത്.

ത­ട്ടി­പ്പി­നി­രയാ­യ ഓട്ടോ ഡ്രൈ­വര്‍ നീര്‍­ച്ചാല്‍ ര­ത്‌­ന­ഗി­രി­യി­ലെ വി­നോ­ദാ­ണ് യു­വാ­വി­നെ പി­ടി­കൂ­ടി­യത്. വി­വി­ര­മ­റി­ഞ്ഞ് ത­ട്ടി­പ്പി­നി­രയാ­യ സ്­ത്രീ­ക­ളുള്‍­പ്പെ­ടെ­യു­ള്ള­വര്‍ എ­ത്തി­യാ­ണ് യു­വാ­വി­നെ ബ­ദി­യ­ഡുക്ക പോ­ലീ­സി­ന് കൈ­മാ­റി­യത്. പോ­ലീ­സ് യു­വാ­വി­നെ ചോദ്യം ചെ­യ്­തു വ­രി­ക­യാണ്. അ­തേ സമ­യം മം­ഗ­ലാ­പുര­ത്തെ ഏ­ജന്റിന് ത­വ­ണ വ്യ­വ­സ്ഥ­യില്‍ ല­ഭി­ച്ച പണം കൈ­മാ­റി­യെന്നും ഗൃ­ഹോ­പ­ക­ര­ണ­ങ്ങ­ളുടെ ഓര്‍­ഡര്‍ നല്‍കി­യ ശേ­ഷം എജന്റ് മു­ങ്ങു­ക­യാ­യി­രു­ന്നു വെ­ന്നും യു­വാ­വ് പോ­ലീസി­നോ­ട് വെ­ളി­പ്പെ­ടുത്തി.

Keywords:  Home appliance, Fraud, Youth, Arrest, Badiyadukka

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia