ഹോളോബ്രിക്‌സ് ഫാക്ടറിയുടെ മേല്‍ക്കൂര ശക്തമായ കാറ്റില്‍ നിലംപൊത്തി
Jun 29, 2015, 11:23 IST
മേല്‍പറമ്പ്: (www.kasargodvartha.com 29/06/2015) കീഴൂരില്‍ പ്രവര്‍ത്തിക്കുന്ന ഹോളോ ബ്രിക്‌സ് ഫാക്ടറിയുടെ മേല്‍ക്കൂര ശക്തമായ കാറ്റില്‍ നിലംപൊത്തി. കീഴൂരിലെ ജലീല്‍ കോയയുടെ ഉടമസ്ഥതയിലുള്ള റൂബി ഹോളോബ്രിക്‌സ് ഫാക്ടറിയുടെ മേല്‍ക്കൂരയാണ് കാറ്റില്‍ നിലംപൊത്തിയത്.
15,000 രൂപയുടെ നഷ്ടംസംഭവിച്ചതായി കണക്കാക്കുന്നു. തകരംകൊണ്ട് നിര്‍മിച്ച ഫാക്ടറിയുടെ മേല്‍ക്കൂരയാണ് തകര്‍ന്നത്. കൂടാതെ ഫാക്ടറിയുടെ ഓടുമേഞ്ഞ ഷെഡും തകര്‍ന്നിട്ടുണ്ട്.
15,000 രൂപയുടെ നഷ്ടംസംഭവിച്ചതായി കണക്കാക്കുന്നു. തകരംകൊണ്ട് നിര്‍മിച്ച ഫാക്ടറിയുടെ മേല്‍ക്കൂരയാണ് തകര്‍ന്നത്. കൂടാതെ ഫാക്ടറിയുടെ ഓടുമേഞ്ഞ ഷെഡും തകര്‍ന്നിട്ടുണ്ട്.