city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐ.എ.ഡി. ഓണാഘോഷ പരിപാടിയില്‍ രവീന്ദ്രന്‍ പാടിക്ക് ആദരം

കാസര്‍കോട്: (www.kasargodvartha.com 04.09.2014) ഐ.എ.ഡി. സുരക്ഷ, പാന്‍ടെക്ക് സുരക്ഷ, എന്‍.വൈ.കെ. സുരക്ഷ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി കവിയും മാധ്യമ പ്രവര്‍ത്തകനുമായ രവീന്ദ്രന്‍ പാടിയെ പൊന്നാടയണിയിച്ച് ആദരിച്ചു.

ഐ.എ.ഡി. സുരക്ഷാ ഡയരക്ടരും മുന്‍ നഗരസഭാ കൗണ്‍സിലറുമായ എ.എ. അബ്ദുര്‍ റഹ്മാന്‍ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. എച്ച്.ഐ.വി. ബാധിതരുടെയും ലൈംഗികത്തൊഴിലാളികളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ നടത്തിയ പരിപാടി ശ്രദ്ധേയമായി.

ബുധനാഴ്ച കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടിയില്‍ പാട്ട്, നൃത്തം, ഫാഷന്‍ ഷോ തുടങ്ങി വിവിധ കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു.

ഐ.എ.ഡി. സുരക്ഷ മാനേജര്‍ യു. ലിജി അധ്യക്ഷത വഹിച്ചു. റോജിത് മാത്യു, സന്തോഷ് കുംബ്ലെ, ഷിബിന്‍, സോണി, സന്ധ്യ, ശ്രീധര പാട്ടാളി, അബി എന്നിവര്‍ പ്രസംഗിച്ചു. ശിവരാജ് സ്വാഗതവും പൊന്നപ്പന്‍ നന്ദിയും പറഞ്ഞു.
ഐ.എ.ഡി. ഓണാഘോഷ പരിപാടിയില്‍ രവീന്ദ്രന്‍ പാടിക്ക് ആദരം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords:  Award, Felicitation, Onam-celebration,  Kasaragod, Kerala, HIV Positives, HIV positives celebrate Onam, Poet, Ravidran Pady, A.A.Abdul Rahman, Fashion Show, Dance, Bank Hall, PANTEK, NYK Suraksha

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia