Reading Revival | ഗാന്ധിജിയുടെ ആത്മകഥ മികച്ച രീതിയിൽ വായിച്ച് സമ്മാനം നേടി ഹിത ഹരിഷ്
● കുട്ടികൾക്ക് വായനയോടുള്ള ആത്മബന്ധം പ്രകടമാക്കാനുള്ള അവസരം ലഭിച്ചു.
● പരിപാടി കോട്രച്ചാൽ ഗാലക്സി ഗ്രന്ഥാലയത്തിൽ വച്ച് സംഘടിപ്പിച്ചു.
നീലേശ്വരം: (KasargodVartha) പലരും പറയാറുണ്ട് കെട്ട കാലത്ത് വായന മരിക്കുണെന്ന്. എന്നാൽ അത് ശരിയില്ലെന്ന് തെളിയിക്കുകയാണ് നീലേശ്വരം കൊട്രച്ചാലിലെ ഹിത ഹരീഷിനെ പോലെ മിടുക്കികളും മിടുക്കരുമായ കുട്ടികൾ.
ഗാന്ധിജയന്തി ദിനത്തിൽ കൊ ട്രച്ചാൽ ഗാലക്സി ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖത്തിൽ ഗാന്ധിജയന്തി ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച വേറിട്ട വായനാമത്സരത്തിലാണ് ഹിത സമ്മാനർഹയായത്.
ഗാന്ധിജിയുടെ ആത്മകഥയായ എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങളിലെ ഇഷ്ടമുള്ള ഭാഗങ്ങൾ തെരെഞ്ഞെടുത്ത് വായിക്കാമെന്ന മത്സരത്തിലാണ് കുട്ടികൾ വായനയോടുള്ള ആത്മബന്ധം പ്രകടമാക്കുന്ന പ്രകടനം നടത്തിയത്.
പത്താം ക്ലാസിലും പ്ലസ് ടുവിലും എത്തിയ വിദ്യാർത്ഥികൾ പോലും മലയാള ഭാഷ തപ്പി തടഞ്ഞ് വായ്ക്കുമ്പോഴാണ് ഇമ്പമാർന്ന വായന കൊട്രച്ചാലിലെ കുട്ടികൾ ശ്രോതാക്കളുടെ കൈയ്യടി നേടിത്.
ഗാന്ധിജി വായനാ സദസ്സ് ലൈബ്രറി ഏകോപന സമിതി കൺവീനർ സുശാന്ത് പി ഉൽഘാടനം ചെയ്ത ചടങ്ങിൽ സങ്കീർത്ത് സുരേഷ് അദ്ധ്യക്ഷം വഹിച്ചു.
വായനാ സദസ്സിൽ എല്ലാ കുട്ടികളും ഗാന്ധിജിയുടെ എൻ്റെ സത്യാന്വേഷണ പരീക്ഷകൾ എന്ന പുസ്തകത്തിലെ പേജുകൾ വായിച്ചു.
ഹിത ഉൾപ്പെടെ മികച്ച വായനക്കാരായ കുട്ടികൾക്ക് സുശാന്ത് പി. സമ്മാനദാനം നടത്തി. ബാലവേദി സെക്രട്ടറി ഫിദൽ മണി സ്വാഗതവും മിലൻ നന്ദിയും പറഞ്ഞു.
#GandhiJayanti #ReadingCompetition #YouthLiterature #Neeleswaram #HithaHarish #CommunityEvent