അഖില കേരള ചരിത്ര ക്വിസ്: 25-വരെ രജിസ്റ്റര്‍ ചെയ്യാം
Jul 23, 2012, 17:35 IST
കാസര്‍കോട്: ക്വിറ്റ് ഇന്ത്യാ-സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജൂലൈ 25ന് നടത്തുന്ന കേരള ചരിത്ര ക്വിസിന് ജൂലൈ 25 വരെ പേര്‍ രജിസ്റ്റര്‍ ചെയ്യാം.
ജൂലൈ 28ന് ഉച്ചക്ക് 2 മണിക്ക് പ്രാഥമിക റൗണ്ട് എഴുത്തു പരീക്ഷ നടക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ അടിസ്ഥാനത്തിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍. ഒരു കോളേജില്‍ നിന്ന് രണ്ട് പേരടങ്ങുന്ന ഒരു ടീമിന് കോളേജ് അധികൃതരില്‍ നിന്നും സാക്ഷ്യപത്രം ഹാജരാക്കി പങ്കെടുക്കാം. ഫൈനല്‍ റൗണ്ട് മത്സരം ഓഗസ്റ്റ് 9ന് കോഴിക്കോട് പ്രൊവിഡന്‍സ് വിമന്‍സ് കോളേജില്‍ നടക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തെ അടിസ്ഥാനമാക്കി നടത്തുന്ന ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 10000, 7000, 5000 രൂപയുടെ ക്യാഷ് അവാര്‍ഡ് സമ്മാനിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി.വിനോദ് അറിയിച്ചു.
കാസര്‍കോട് ജില്ലയില്‍പ്പെട്ടവര്‍ കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റര്‍ കെ.ടി ശേഖറിന്റെ 9496003216 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Keywords: History quiz compitition, Kasaragod