city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മണ്ഡലങ്ങളിലൂടെ: കാസര്‍കോട്

കാസര്‍കോട്: (www.kasargodvartha.com 27.04.2016) നിയമസഭാ മണ്ഡലത്തില്‍ മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍, ബദിയടുക്ക, കുമ്പഡാജെ, ബെളളൂര്‍, ചെങ്കള, കാറഡുക്ക ഗ്രാമ പഞ്ചായത്തുകളും കാസര്‍കോട് മുനിസിപ്പാലിറ്റിയും ഉള്‍പ്പെടുന്നു. 146 ബൂത്തുകളാണ് ഈ മണ്ഡലത്തിലുള്ളത്. കുഡ്‌ലു, മധൂര്‍, നീര്‍ച്ചാല്‍, ബദിയഡുക്ക, ബേള, കുമ്പഡാജെ, നെട്ടണിഗെ, ചെങ്കള, പാടി, കാസര്‍കോട്, തളങ്കര, ആദൂര്‍ വില്ലേജുകള്‍ ഉള്‍പ്പെടുന്നതാണ് കാസര്‍കോട് നിയമസഭാ മണ്ഡലം. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 162 ബൂത്തുകളിലായി 109463 ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. 68.93 ശതമാനമായിരുന്നു പോളിംഗ്.
മണ്ഡലങ്ങളിലൂടെ: കാസര്‍കോട്

2004 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ 148 ബൂത്തുകളിലായി 102576 പേര്‍ വോട്ട് രേഖപ്പെടുത്തി. 70.17 ശതമാനമായിരുന്നു പോളിംഗ്. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 148 ബൂത്തുകളിലായി 100776 ആളുകള്‍ വോട്ട് രേഖപ്പെടുത്തി. 65.07 ശതമാനമായിരുന്നു പോളിംഗ്. 2009 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ 69.50 പേര്‍ വോട്ട് രേഖപ്പെടുത്തി. 136 ബൂത്തുകളിലായി 103331 സമ്മതിദായകരാണ് വോട്ടവകാശം വിനിയോഗിച്ചത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ 140 ബൂത്തുകളാണുണ്ടായിരുന്നത്. 80224 പുരുഷന്മാരും 79027 സ്ത്രീകളും ഉള്‍പ്പെടെ 159251 വോട്ടര്‍മാരാണ് ആകെ ഉണ്ടായിരുന്നത്. ഇതില്‍ 116857 പേര്‍ വോട്ട് ചെയ്തു. 73.38 ശതമാനമായിരുന്നു അന്നത്തെ പോളിംഗ്. 2014 ലെ ലോകസഭാ പൊതു തെരഞ്ഞെടുപ്പില്‍ 143 ബൂത്തുകളിലായി 86024 പുരുഷന്മാരും 85042 വനിതകളും ഉള്‍പ്പെടെ 171066 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. 2014 ല്‍ 124940 വോട്ടര്‍മാരാണ് വോട്ട് ചെയ്തത്. 72.59 ശതമാനമായിരുന്നു പോളിംഗ്.

Keywords : Kasaragod, Election 2016, History of Kasargod Constituency.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia