city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചരിത്രസ്മാരകങ്ങള്‍ കേന്ദ്രപുരാവസ്തു വകുപ്പിന് കൈമാറാന്‍ നടപടി സ്വീകരിക്കും- ജില്ലാ കലക്ടര്‍

കാസര്‍കോട്: (www.kasargodvartha.com 11/08/2015) ജില്ലയിലെ കോട്ടകള്‍ ഉള്‍പെടെയുള്ള ചരിത്ര സ്മാരകങ്ങള്‍ കേന്ദ്ര പുരാവസ്തു വകുപ്പിന് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. ഇതിനായി കോട്ടകളുടെയും പുരാവസ്തുക്കളുടെയും സ്ഥലത്തിന്റെ സ്‌കെച്ചും റിപ്പോര്‍ട്ടും രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ മഞ്ചേശ്വരം, കാസര്‍കോട്, ഹോസ്ദുര്‍ഗ്, വെളളരിക്കുണ്ട് തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ അധീനതയിലുളള 75 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള എല്ലാ ചരിത്രസ്മാരകങ്ങളും  സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുകയാണ് ലക്ഷ്യം. സ്വകാര്യ വ്യക്തികളുടെ കൈവശമുളള ചരിത്രസ്മാരകങ്ങളുടെ റിപ്പോര്‍ട്ടും റവന്യൂ വകുപ്പ് തയ്യാറാക്കും. ജില്ലാ സര്‍വ്വെ സുപ്രണ്ടിന്റെ നേതൃത്വത്തില്‍ നാല് താലൂക്കുകളിലും പ്രത്യേക സര്‍വ്വേ ടീമിനെ നിയോഗിക്കും. രണ്ടാഴ്ചയ്ക്കകം സര്‍വ്വെ പൂര്‍ത്തീകരിക്കാനും തീരുമാനിച്ചു. കോട്ടയുടെ സംരക്ഷണത്തിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍  ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനെ ചുമതലപ്പെടുത്തി. സംസ്ഥാന പുരാവസ്തു വകുപ്പുമായും ജില്ലാ ഭരണകൂടം ചര്‍ച്ച നടത്തും.  നിലവില്‍ ബേക്കല്‍കോട്ട മാത്രമാണ് കേന്ദ്രപുരാവസ്തു വകുപ്പ് സംരക്ഷിക്കുന്നത്.
ചരിത്രസ്മാരകങ്ങള്‍ കേന്ദ്രപുരാവസ്തു വകുപ്പിന് കൈമാറാന്‍ നടപടി സ്വീകരിക്കും- ജില്ലാ കലക്ടര്‍

മഞ്ചേശ്വരം, കുമ്പളയിലെ ആരിക്കാടി, ഷിറിയയിലെ അടുക്ക, പൊവ്വല്‍, ചന്ദ്രഗിരി, ബന്തടുക്ക, കാസര്‍കോട്, ഹോസ്ദുര്‍ഗ് കോട്ടകള്‍, മഞ്ചേശ്വരം ജൈനബസ്തി, കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ഉമിച്ചിപൊയിലില്‍ പുരാവസ്തുവകുപ്പ് പര്യവേഷണം നടത്തിയ പ്രദേശങ്ങള്‍,  വീരമലക്കുന്ന്, പെരിയ ബ്രിട്ടീഷ് ബംഗ്ലാവ് എന്നിവ ഉള്‍പെടെയുള്ളവയുടെ തല്‍സ്ഥിതി വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് സംസ്ഥാന- കേന്ദ്ര പുരാവസ്തു വകുപ്പുകളുമായി ആലോചിച്ച്  സമ്പൂര്‍ണ സംരക്ഷണ നടപടികള്‍ സ്വീകരിക്കും.

യോഗത്തില്‍ എഡിഎം എച്ച് ദിനേശന്‍, ആര്‍ഡിഒ ഡോ പി.കെ ജയശ്രീ ഡെപ്യൂട്ടി  കലക്ടര്‍ (എല്‍ആര്‍) സി. ജയന്‍, ഡെപ്യൂട്ടി കളക്ടര്‍(എല്‍ എ) ബി. അബ്ദുള്‍ നാസര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍  പി. മനോഹരന്‍, ഡിടിപിസി സെക്രട്ടറി നാഗേഷ് തെരുവത്ത്, തഹസില്‍ദാര്‍മാരായ  കെ. അംബുജാക്ഷന്‍ (കാസര്‍കോട്), വൈഎംസി സുകുമാരന്‍(ഹോസ്ദൂര്‍ഗ്ഗ്), കെ. ശശിധരഷെട്ടി(മഞ്ചേശ്വരം), താലൂക്ക് സര്‍വ്വേയര്‍മാരായ  മനോജ് മേലത്ത്(മഞ്ചേശ്വരം) എം. കുഞ്ഞിരാമന്‍(കാസര്‍കോട്), കെപി അജയകുമാര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസ്, ജില്ലാ സര്‍വ്വെ ഓഫീസിലെ കെ പി ഗംഗാധരന്‍, കേന്ദ്ര പുരാവസ്തു വകുപ്പ് സീനിയര്‍ കണ്‍സര്‍വേറ്റര്‍ കെ.ജെ ലൂക്ക, പ്രതിനിധികളായ പി. ഋഷികേശ്, എം ലോകേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ്എഡിറ്റര്‍ എം. മധൂസൂദനന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.


Keywords : Kasaragod, Kerala, District Collector, Fort, Government, P.S Muhammed Sageer, Historical places to be handed over to archaeological department: District Collector.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia