വാടക വിതരണ മേഖലയെ അവശ്യ സര്‍വീസായി പരിഗണിക്കണം
Apr 23, 2013, 18:29 IST
തൃക്കരിപ്പൂര്‍: വാടക വിതരണ മേഖലയെ അവശ്യ സര്‍വീസായി പരിഗണിക്കണമെന്ന് കേരള സ്‌റ്റേറ്റ് ഹയര്‍ ഗൂഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ. പി. അഹ്മദ് കോയ ആവശ്യപ്പെട്ടു.
അപകടാവസ്ഥയില്‍ ജോലിയെടുക്കേണ്ടി വരുന്നതു മൂലം ഈ മേഖലയിലെ മുഴുവന്‍ പേരെയും ക്ഷേമനിധിയിലുള്‍പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കി സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹയര്‍ ഗൂഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തില്‍ ഉയര്‍ത്താനുള്ള പതാക വഹിച്ചുള്ള ജാഥ ഒളവറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അഹ്മദ് കോയ.
ഒളവറയില്‍ നടന്ന ചടങ്ങില്‍ വി. ഷാഹുല്‍ ഹമീദ് അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി ടി.വി. ബാലന്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ.വി. ഗോവിന്ദന്‍, കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് എം. നാരായണന്‍, കെ. കുഞ്ഞമ്പു, ഷിബു ഓരിമുക്ക്, ജാഥാ ലീഡര്‍ ജവഹര്‍ മുരളി എന്നിവര്‍ സംസാരിച്ചു.

Keywords: Goods owners association, President, A.P.Ahmed Koys, District conference, Trikaripur, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News