city-gold-ad-for-blogger

ഹയര്‍ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ചൊവ്വാഴ്ച തുടങ്ങും

കാസര്‍കോട്: (www.kasargodvartha.com 02.04.2016) പന്തല്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് വാടക വിതരണ ഉടമകളുടെ സംഘടനയായ കേരള സ്‌റ്റേറ്റ് ഹയര്‍ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്റെ ജില്ലാ സമ്മേളനം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റേറിയത്തിലാണ് സമ്മേളനം.

ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന പതാക ജാഥയും തൃക്കരിപ്പൂരില്‍ നിന്ന് ആരംഭിക്കുന്ന കൊടിമര ജാഥയും വൈകിട്ട് അഞ്ച് മണിക്ക് സമ്മേളന നഗരിയില്‍ സമാപിക്കും. ആറ് മണിക്ക് സംഘാടക സമിതി ചെയര്‍മാന്‍ എന്‍ രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തും.

ബുധനാഴ്ച രാവിലെ 10.30ന് ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് എന്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡണ്ട് എ പി അഹ് മദ് കോയ മുഖ്യാതിഥിയായിരിക്കും. ഉച്ചയ്ക്ക് 2.30ന് പ്രതിനിധി സമ്മേളനം നടക്കും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും.

വാര്‍ത്താ സമ്മേളനത്തില്‍ എന്‍ രാധാകൃഷ്ണന്‍, ജലാല്‍ അബ്ദുല്ല, ഗംഗാധരന്‍ പള്ളം, ഹംസ, കെ. സുരേന്ദ്രന്‍, ഫിറോസ് പടിഞ്ഞാര്‍ എന്നിവര്‍ സംബന്ധിച്ചു.

ഹയര്‍ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ചൊവ്വാഴ്ച തുടങ്ങും

Keywords : District-conference, Inauguration, Press meet, Kasaragod, Palakunnu, Hire Good Owners Association, Hire good owners association district conference starts on Tuesday.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia