city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജ്വല്ല­റി­യില്‍ നിന്നും വാ­ച്ച് ക­വര്‍­ന്ന വി­ദേ­ശി­കള്‍ ഗോ­വ­യി­ലേ­ക്ക് ക­ട­ന്ന­താ­യി സൂച­ന

ജ്വല്ല­റി­യില്‍ നിന്നും വാ­ച്ച് ക­വര്‍­ന്ന വി­ദേ­ശി­കള്‍ ഗോ­വ­യി­ലേ­ക്ക് ക­ട­ന്ന­താ­യി സൂച­ന
കാസര്‍­കോട്: കാസര്‍­കോ­ട് പുതി­യ ബ­സ് സ്റ്റാന്‍­ഡി­ന് സ­മീപ­ത്തെ ഒ­രു പ്രമു­ഖ ജ്വല്ല­റി­യില്‍ നി­ന്നും 29,500 രൂ­പ ടി­സോ­ട്ട് വാ­ച്ച് ക­വര്‍­ച്ച ചെയ്­ത സം­ഭ­വ­ത്തില്‍ പോ­ലീ­സ് കേ­സെ­ടു­ത്ത് അ­ന്വേഷ­ണം ആ­രം­ഭി­ച്ചു.

ജ്വല്ല­റി മാ­നേ­ജര്‍ ദേ­ളി­യി­ലെ മു­ഹമ്മ­ദ് അന്‍­വ­റി­ന്റെ പ­രാ­തി­യി­ലാ­ണ് പോ­ലീ­സ് കേ­സെ­ടു­ത്തത്. ഞാ­യ­റാഴ്ച വൈ­കി­ട്ട് ജ്വല്ല­റി­യില്‍ എത്തി­യ മൂ­ന്നു വി­ദേ­ശി­ക­ളില്‍ ര­ണ്ട് പേര്‍ ചേര്‍­ന്നാ­ണ് വാ­ച്ച് വേ­ണ­മെ­ന്ന് പറ­ഞ്ഞ് സെ­യില്‍­സ്­മാ­നെ സ­മീ­പി­ച്ചത്. സെ­യില്‍­സ്­മാന്‍ മു­ഴു­വന്‍ വാ­ച്ചു­കളും കാ­ണി­ച്ചെ­ങ്കിലും ഇ­ഷ്ട­പ്പെ­ട്ടി­ല്ലെ­ന്ന കാ­ര­ണ­ത്താല്‍ ഇ­വര്‍ വാ­ച്ച് വാ­ങ്ങാ­തെ തി­രിച്ചു­പോ­വു­ക­യാ­യി­രുന്നു. ഇ­വര്‍ പോ­യ ശേ­ഷം വാ­ച്ചു­ക­ളു­ടെ എ­ണ്ണം നോ­ക്കി­യ­പ്പോ­ഴാ­ണ് ഒ­രു വാ­ച്ച് ക­വര്‍­ച്ച ചെ­യ്­ത­താ­യി ബോ­ധ്യ­പ്പെ­ട്ടത്.

ജ്വല്ല­റി­യു­ടെ ക്യാ­മ­റ ദൃ­ശ്യ­ങ്ങള്‍ പരി­ശോ­ധി­ച്ച­പ്പോള്‍ വാ­ച്ച് വി­ദേ­ശി­കള്‍ അ­ടി­ച്ചു­മാ­റ്റു­ന്ന­തി­ന്റെ ദൃശ്യം ല­ഭി­ക്കു­ക­യാ­യി­രുന്നു. ഇ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് മാ­നേ­ജ­രു­ടെ പ­രാ­തി­യില്‍ പോ­ലീ­സ് കേ­സെ­ടു­ത്തത്.

Keywords: Kasaragod, Theft, Jewellery,  Watch, Goa

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia