 |
Thekkan Rajan |
കാസര്‍കോട്: സബ്ജയിലില്‍ നിന്ന് തടവുചാടിയ മൂന്ന് പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം കോട്ടയത്തേക്ക് വ്യാപിപ്പിച്ചു. പ്രതികളിലൊരാളായ രാജന് എന്ന തെക്കന്‍ രാജന് (62) കോട്ടയം സ്വദേശിയാണ്.
 |
Rajesh |
ആദൂരില്‍ താമസിച്ചുവരികയായിരുന്ന രാജന് ജയില്‍ചാട്ടത്തിനുശേഷം കൂടെ തടവുചാടിയ കര്‍മ്മംതോടി ക്ലാവടുക്കത്തെ രാജേഷ്(35), മഞ്ചേശ്വരം ഹൊസബെട്ടുവിലെ മുഹമ്മദ് റഷീദ്(22) എന്നിവര്‍ക്കൊപ്പം കോട്ടയത്തേക്ക് കടന്നിരിക്കാമെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണം അങ്ങോട്ടേക്ക് വ്യാപിപ്പിച്ചതെന്ന് ആദൂര്‍ സി.ഐ. എ.സതീഷ് കുമാര്‍ പറഞ്ഞു.
 |
Muhammad Rashid |
പ്രതികള്‍ക്കുവേണ്ടി ആദ്യം ഇരിയണ്ണി വനത്തിലും പിന്നീട് ആദൂര്‍ വനത്തിലും വ്യാപകമായി പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ പോലീസ് നീക്കങ്ങള്‍ മണത്തറിഞ്ഞ പ്രതികള്‍ കരുതലോടെ വനത്തില്‍ കൂടിത്തന്നെ രക്ഷപ്പെട്ട് കോട്ടയത്തെത്തി എന്നാണ് പോലീസിന്റെ നിഗമനം.
പ്രതികള്‍ക്ക് ഭക്ഷണം നല്കി സഹായിച്ചതിന് പോലീസ് അറസ്റ്റുചെയ്ത പ്രതികളെ കോടതി റിമാന്റു ചെയ്തു. മുള്ളേരിയയിലെ നയന്‍(30), വിനോദ് (22) എന്നിവരാണ് റിമാന്റിലായത്.
Keywords : Prison Escaped, Defendant, Search, Karmamthodi, Iriyanni, Kottayam, Food, Kasaragod, Sub-jail, Police, Adhur, Kerala, Hint on prisoners got