ഹിന്ദുശക്തി സംഗമം സമാപിച്ചു
May 6, 2012, 21:12 IST
കാസര്‍കോട്: ഹിന്ദു സംരക്ഷണസമിതി ഞായറാഴ്ച കാസര്‍കോട്ട് സംഘടിപ്പിച്ച ഹിന്ദുശക്തി സംഗമം സമാപിച്ചു.
താളിപടുപ്പ് മൈതാനത്ത് ചേര്‍ന്ന സംഗമത്തില്‍ ഹിന്ദു പരിസത്ത് അന്താരാഷ്ട്ര സെക്രട്ടറി പ്രവീണ്‍ തൊഗാഡിയയും ഹൈന്ദവ മതനേതാക്കളും സംബന്ധിച്ചു. സമ്മേളനത്തിന് മുമ്പ് നുള്ളിപ്പാടിയിലും അടുക്കത്ത്ബയലിലും കേന്ദ്രികരിച്ച് രണ്ട് ശോഭായാത്രകള്‍ നടന്നു. സ്ത്രികള്‍ അടക്കം ആയിരങ്ങള്‍ ശോഭായാത്രയില്‍ അണിനിരന്നു.
സമ്മേളനത്തിന് മുമ്പ് തൊഗാഡിയ കാസര്‍കോട്ട് വിവിധ ഹിന്ദുസംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സമ്മേളനത്തോടനുബന്ധിച്ച് നഗരത്തില്‍ ഞായറാഴ്ച രാവിലെ മുതല്‍ കനത്ത പോലീസ് ബന്തവസ്സ് ഏര്‍പ്പെടുത്തിയിരുന്നു. വാഹന പരിശോധനയും ശക്തമാക്കി. ഇനിയുള്ള മൂന്ന് ദിവസങ്ങളില്‍ രാത്രികാല ബൈക്ക് സഞ്ചാരം നിയന്ത്രിച്ചിട്ടുണ്ട്.
Keywords: Kasaragod, Thogadiya, Thalipadupp, Nullipady, Adkathbail, Hindu Shakthi Sangamam Police.
Photos: R.K Kasaragod, & Zubair Pallickal