ആദൂര്‍ സി.ഐക്കെതിരെ നടപടിയെടുക്കുക: ഹിന്ദുഐക്യവേദി
Apr 10, 2013, 11:48 IST
കാസര്‍കോട്: ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗവും ജില്ലാ രക്ഷാധികാരിയുമായ എ. കരുണാകരന്‍ മാസ്റ്ററെ മര്‍ദിച്ച ആദൂര്‍ സി.ഐക്കെതിരെ നടപടിയെടുക്കമെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ ആവശ്യപ്പെട്ടു. ബോവിക്കാനത്തുവെച്ച് ആദൂര്‍ സി.ഐ. സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം എ. കരുണാകരന്‍ മാസ്റ്ററെ പൊതുനിരത്തിലൂടെ വലിച്ചിഴച്ച് പോലീസ് വാഹനത്തില്‍ കയറ്റി അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. പ്രായാധിക്യം പോലും പരിഗണിക്കാതെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയാണ് പോലീസ്സ ചെയ്തത്.
സംഭവത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ. ശ്രീധരന്‍, ജില്ലാ പ്രസിഡന്റ് കെ.വി. കുഞ്ഞിക്കണ്ണന്‍, ജനറല്‍ സെക്രട്ടറി പ്രവീണ്‍ കുമാര്‍ കോടോത്ത്, സംഘടനാ സെക്രട്ടറി രഘുറാം കാളിയങ്ങാട് എന്നിവര്‍ പ്രതിഷേധിച്ചു.
ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതില്‍ ദുരൂഹതയുണ്ട്. വാഹനത്തില്‍ വെച്ചും അദ്ദേഹത്തെ ക്രൂരമായി
മര്‍ദിച്ചു. നിസാരപ്രശ്‌നത്തില്‍ ബോവിക്കാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുദ്ധക്കളം തീര്‍ത്ത ആദൂര്‍ സി.ഐ. സതീഷ്‌കുമാറിനും എ.എസ്.ഐ. സുഗുണനുമെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകും.
അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളെപ്പോലും അതിജീവിച്ച പാരമ്പര്യമുള്ള കരുണാകരന്‍ മാസ്റ്ററെ മര്‍ദിച്ച് സംഘടനയെ ഇല്ലാതാക്കാമെന്നത് സി.ഐയുടെ വ്യാമോഹം മാത്രമാണെന്നും ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും നേതാക്കള്‍ ഓര്‍മപ്പെടുത്തി.
സംഭവത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ. ശ്രീധരന്‍, ജില്ലാ പ്രസിഡന്റ് കെ.വി. കുഞ്ഞിക്കണ്ണന്‍, ജനറല്‍ സെക്രട്ടറി പ്രവീണ്‍ കുമാര്‍ കോടോത്ത്, സംഘടനാ സെക്രട്ടറി രഘുറാം കാളിയങ്ങാട് എന്നിവര്‍ പ്രതിഷേധിച്ചു.
ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതില്‍ ദുരൂഹതയുണ്ട്. വാഹനത്തില്‍ വെച്ചും അദ്ദേഹത്തെ ക്രൂരമായി

അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളെപ്പോലും അതിജീവിച്ച പാരമ്പര്യമുള്ള കരുണാകരന്‍ മാസ്റ്ററെ മര്‍ദിച്ച് സംഘടനയെ ഇല്ലാതാക്കാമെന്നത് സി.ഐയുടെ വ്യാമോഹം മാത്രമാണെന്നും ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും നേതാക്കള്‍ ഓര്‍മപ്പെടുത്തി.
Keywords: Adhur CI, Assault, Hindu ikyavedi leader, Protest, Bovikanam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News