ഹിന്ദിയിലെ പുത്തനെഴുത്തുകാര്‍ക്കുള്ള ദേശീയ ശിൽപശാല ആഗസ്ത് 23 മുതല്‍
Aug 21, 2013, 16:00 IST
കാസര്‍കോട്: ഹിന്ദിയിലെ സര്‍ഗാത്മക രചനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കേന്ദ്രീയ ഹിന്ദി ഡയറക്ടറേറ്റും (ന്യൂഡല്‍ഹി), കേരള കേന്ദ്രസര്‍വകലാശാലയും ചേര്‍ന്നൊരുക്കുന്ന ദേശീയ ശില്‍പശാല ആഗസ്ത് 23 മുതല്‍ 30 വരെ നടക്കും.
ഹിന്ദി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് സര്‍വകലാശാല ക്യാമ്പസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ശില്‍പശാല കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊ. ജാന്‍സി ജയിംസ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാല ഗാന്ധി പഠന ഗവേഷണ കേന്ദ്രം വിസിറ്റിംഗ് പ്രൊ. ഡോ. ആര്‍.സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും.
വിഷയാവതരണം കേന്ദ്രീയ ഹിന്ദി ഡയറക്ടറേറ്റിന്റെ പ്രതിനിധി ഡോ. രത്‌നേശ് കുമാര്‍ മിശ്ര നിര്‍വഹിക്കും. രജിസ്ട്രാര്‍ വി. ശശിധരന്‍, ഹിന്ദി പണ്ഡിതരായ ഡോ. ഉഷവ്യാസ്, ഡോ. അരുണ്‍ ഹോത്ത, വിജയ് വിജന്‍, പ്രൊ. ടി.എന്‍. വിശ്വംഭരന്‍, വേണുഗോപാല്‍, ജിതേന്ദ്ര ഗുപ്ത തുടങ്ങിയവര്‍ സംബന്ധിക്കും.
ചടങ്ങില്‍ ഹിന്ദി വകുപ്പ് മേധാവി ഡോ. ജോസഫ് കോയിപ്പള്ളി അധ്യക്ഷത വഹിക്കും. ശില്‍പശാല കണ്‍വീനര്‍ ഡോ. വിജയ്കുമാര്‍ സ്വാഗതവും ഹിന്ദി ഓഫീസര്‍ അനീഷ്‌കുമാര്‍ ടി.കെ നന്ദിയും പറയും. ശില്‍പശാലയില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 25 പ്രതിനിധികളും, സര്‍വകലാശാലയിലെ വിവിധ വകുപ്പുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളും പങ്കെടുക്കും.

Keywords : Kasaragod, Hindi, Central University, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.