മലയോര മേഖല വികസന രേഖ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചു
Jul 2, 2012, 08:08 IST
വെള്ളരിക്കുണ്ട്: മലയോര മേഖലയുടെ സമഗ്രമായ വികസനത്തിനായി മുസ്‌ലിം ലീഗ് ബളാല്‍ പഞ്ചായത്ത് കമ്മിറ്റി തയ്യാറാക്കിയ വികസന രേഖ പ്രഭാകരന്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കുന്നതിനായി കാസര്‍കോട് ജില്ലാ കലക്ടര്‍ക്ക് നല്‍കി.
മലയോര താലൂക്ക്, പനത്തടി കേന്ദ്രമായി താലൂക്ക് ആസ്പത്രി, വെള്ളരിക്കുണ്ടില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌സെന്റര്‍, എക്‌സൈസ് റെയിഞ്ച് ഓഫീസ് മുന്‍സീഫ് കോടതി, സ്റ്റേറ്റ് ബാങ്കിന്റെ ശാഖ, ബേക്കല്‍ കോട്ട, റാണീപുരം, കോട്ടച്ചേരി ടൂറിസ്റ്റ് ലിങ്ക് റോഡ്, ഉന്നത വിദ്യാഭ്യാസ കേന്ദ്രം തുടങ്ങിയ നിര്‍ദ്ദേശങ്ങളും വികസന രേഖയില്‍ ഉള്‍പ്പെടുന്നു. മുസ്‌ലിംലീഗ് ബളാല്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ സി.എം.ഹസൈനാര്‍ ഹാജി, എ.സി.എ. ലത്തീഫ് എന്നിവരാണ് നല്‍കിയത്.
Keywords: Highrange area, Development project report, Hand over, Collector, Vellarikundu, Kasaragod