city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉപരിപഠനവും വിദ്യഭ്യാ­സ വാ­യ്­പയും: സെമിനാര്‍ 20­ന്

ഉപരിപഠനവും വിദ്യഭ്യാ­സ വാ­യ്­പയും: സെമിനാര്‍ 20­ന്
കാസര്‍കോട്: സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും വിദ്യാഭ്യാസ വായ്പയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിനും, ഇതിനായി ബാങ്കുകളെ എങ്ങിനെ സമീപിക്കണം എന്ന് മനസിലാക്കുന്നതിനായി കാസര്‍കോട് റോട്ടറിക്ലബും സ്‌­റ്റേറ്റ് ബാങ്ക് ഓ­ഫ് ട്രാവന്‍കൂറും സംയുക്തമായി ജൂലൈ 20­ന് വൈകുന്നേരം മൂന്ന് മണിക്ക് കാസര്‍കോട് പുതി­യ ബ­സ് സ്റ്റാന്‍ഡിനു സമീപമുള്ള കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ സെമിനാര്‍ സംഘടിപ്പി­ക്കും.

പുതിയ വിദ്യഭ്യാസ വാ­യ്പാ നയവും രീതിയും ഉപരിപഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികളില്‍ ആശ­ങ്കയുളവാക്കുന്ന സാഹചര്യം ഇല്ലാതാക്കുന്നതി­നും, കാര്യങ്ങള്‍ വിശദീകരിക്കുന്നതിനും വേണ്ടി നടത്തുന്ന സെമിനാറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് റോട്ടറി ക്ലബ് പബ്ലിക്ക് റിലേഷന്‍ ചെയര്‍മാന്‍ എം.കെ. രാധാകൃഷ്ണന്‍ അറിയിച്ചു. ഫോണ്‍: 9447770330, 9847125866, 9847020021.

Keywords: Kasaragod, Bank Loans, Campaign, Student, Rotary club.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia