അതിവേഗ റെയില്‍പാത: കാസര്‍കോട് ജില്ലയെ ഉള്‍പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം- എം സി ഖമറുദ്ദീന്‍
Jul 20, 2016, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 20/07/2016) അതിവേഗ റെയില്‍ പാത നിര്‍മാണത്തില്‍ കാസര്‍കോട് ജില്ലയെ ഉള്‍പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ ആവശ്യപ്പെട്ടു.
പദ്ധതിയില്‍ നിന്നും ജില്ലയെ ഒഴിവാക്കിയ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കാസര്‍കോട് ജില്ല കേരളത്തിന്റെ ഭാഗമല്ലെന്നാണോ സര്‍ക്കാറിന്റെ ഉദ്ദേശമെന്നറിയാന്‍ താല്‍പര്യമുണ്ട്. കാസര്‍കോട് ജില്ലയെ ഒഴിവാക്കി കൊണ്ടുള്ള പഠന റിപോര്‍ട്ട് നല്‍കി കാസര്‍കോട്ടെ ജനതയെ അപമാനിച്ചിരിക്കുകയാണ്. ഇടതു പക്ഷ ഗവണ്‍മെന്റിന്റെ കാസര്‍കോടിനോടുള്ള അവഗണന മനോഭാവമാണ് ഇതുവഴി പുറത്തു വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ കാസര്‍കോട് എം പിയുടെ നിലപാട് അറിയാന്‍ കാസര്‍കോട്ടെ ജങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും ഖമറുദ്ദീന്‍ വ്യക്തമാക്കി.

Keywords : Kasaragod, Train, Development project, LDF, Muslim-league, M.C.Khamarudheen, High speed rail: MC Kamarudheen statement.