കാക്കിപാന്റും വെള്ളഷര്‍ട്ടും ധരിച്ച് പുതിയ ഗണവേഷത്തില്‍ ആര്‍ എസ് എസ് പഥസഞ്ചലനം വൈകിട്ട് കാഞ്ഞങ്ങാട്ട്: പോലീസ് കനത്ത സുരക്ഷയേര്‍പെടുത്തും
Oct 11, 2016, 10:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11/10/2016) യൂനിഫോമില്‍ കാലാനുസൃതമായ മാറ്റങ്ങളോടെ കാക്കി പാന്റും വെള്ളഷര്‍ട്ടും ധരിച്ചുള്ള പുതിയ ഗണവേഷത്തില്‍ ആര്‍ എസ് എസ് പഥസഞ്ചലനം ചാവ്വാഴ്ച വൈകിട്ട് മൂന്നുമണിക്ക് കാഞ്ഞങ്ങാട്ട് നടക്കും. ഇത് മൂന്നാം തവണയാണ് ആര്‍ എസ് എസിന്റെ യൂണിഫോമില്‍ മാറ്റം വരുത്തുന്നത്. കാക്കി ഷര്‍ട്ടും കാക്കിട്രൗസറുമായിരുന്നു മുമ്പ് ആര്‍ എസ് എസിന്റെ ഗണവേഷം. പിന്നീട് കാക്കിട്രൗസറും വെള്ളഷര്‍ട്ടുമാക്കി. യൂനിഫോമില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ആര്‍ എസ് എസിനകത്ത് ശക്തമായ സാഹചര്യത്തിലാണ് ഇപ്പോള്‍ കാക്കിപാന്റും വെള്ള ഷര്‍ട്ടുമാക്കിയിരിക്കുന്നത്.
കാഞ്ഞങ്ങാട് നഗരസഭാ ടൗണ്‍ഹാള്‍ പരിസരത്തുനിന്നും ആരംഭിക്കുന്ന പഥസഞ്ചലനം നഗരം ചുറ്റി ദുര്‍ഗാഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് സമാപിക്കും. ജില്ലാ അടിസ്ഥാനത്തില്‍ നടക്കുന്ന പരിപാടിയാണിതെന്നും പഥസഞ്ചലനത്തില്‍ 2500 ഗണവേഷധാരികള്‍ പങ്കെടുക്കുമെന്നും ആര്‍ എസ് എസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
പഥസഞ്ചലനത്തിനുശേഷം വൈകിട്ട് അഞ്ച് മണിയോടെ പൊതുയോഗം നടക്കും. സംസ്ഥാന വിദ്യാര്‍ഥിപ്രമുഖ് ആര്‍ അരുണ്‍ മുഖ്യപ്രഭാഷണം നടത്തും. ആര്‍ എസ് എസ് ജില്ലാകാര്യവാഹ് ശ്രീജിത് സ്വാഗതം പറയും. പഥസഞ്ചലനം നടക്കുന്ന സാഹചര്യത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ സി പി എം-ആര്‍ എസ് എസ് സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പോലീസ് അതീവ ജാഗ്രതയിലാണ്. കാഞ്ഞങ്ങാട്ടെ ചില സമീപപ്രദേശങ്ങളിലും സി പി എം - ബി ജെ പി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.

Keywords: Kanhangad, RSS, Kasaragod, Kerala, Route March, High security for RSS route march