city-gold-ad-for-blogger
Aster MIMS 10/10/2023

ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരം പുരോഗമിക്കുന്നത് രണ്ടരമണിക്കൂര്‍ വൈകി; അരങ്ങിലെത്താന്‍ പകുതിയോളം നാടകങ്ങള്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 28.11.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഹൈസ്‌കൂളിലെ വിദ്വാന്‍ പി കേളുനായര്‍ വേദിയില്‍ രാവിലെ 11 മണിക്ക് ആരംഭിച്ച ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരം പുരോഗമിക്കുന്നത് രണ്ടരമണിക്കൂര്‍ വൈകി. ഇനിയും അരങ്ങിലെത്താന്‍ പകുതിയോളം നാടകങ്ങളുണ്ട്.

ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരം പുരോഗമിക്കുന്നത് രണ്ടരമണിക്കൂര്‍ വൈകി; അരങ്ങിലെത്താന്‍ പകുതിയോളം നാടകങ്ങള്‍

അപ്പീലുമായി വന്നതടക്കം 26ഓളം നാടകങ്ങളാണുണ്ടായിരുന്നത്. നാടകം നടന്നുകൊണ്ടിരിക്കെ ശബ്ദ ക്രമീകരണത്തിലെ തകരാര്‍ കാരണം കാണികള്‍ ബഹളംവെച്ചതിനെ തുടര്‍ന്ന് ഉച്ചക്ക് അരമണിക്കൂറോളം നാടകം നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു. രാവിലെ നിശ്ചിത സമയത്തില്‍നിന്ന് രണ്ട് മണിക്കൂര്‍ വൈകിയാണ് നാടകം ആരംഭിച്ചത്.

ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരം പുരോഗമിക്കുന്നത് രണ്ടരമണിക്കൂര്‍ വൈകി; അരങ്ങിലെത്താന്‍ പകുതിയോളം നാടകങ്ങള്‍

നാടകം കാണാന്‍ ഇപ്പോഴും നിറഞ്ഞ സദസ്സാണുള്ളത്. കുട്ടികള്‍ മത്സരിച്ച് അഭിനയിച്ച നാടകങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു. കൂടുതല്‍ നാടകങ്ങളിലും അഭിനേതാക്കളായി എത്തിയത് പെണ്‍കുട്ടികളായിരുന്നു എന്നത് ശ്രദ്ധിക്കപ്പെട്ടു. ഇത് പെണ്‍കുട്ടികള്‍ക്ക് അഭിനയത്തോടുള്ള താല്‍പര്യമാണ് കാണിക്കുന്നത്.

ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരം പുരോഗമിക്കുന്നത് രണ്ടരമണിക്കൂര്‍ വൈകി; അരങ്ങിലെത്താന്‍ പകുതിയോളം നാടകങ്ങള്‍

നാടക സംവിധായകനും എഴുത്തുകാരനുമായ അലക്സ് വള്ളിക്കുന്ന്, സ്വദേശത്തും വിദേശത്തുമായി 80ഓളം നാടകങ്ങള്‍ സംവിധാനം ചെയ്ത കെ എ നന്ദജന്‍, നാടക അക്കാദമിയിലെയും സ്‌കൂള്‍ ഓഫ് ഡ്രാമയിലെയും അധ്യാപകന്‍ ഡോ. എസ് സുനില്‍ എന്നിവരാണ് വിധികര്‍ത്താക്കള്‍.

ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരം പുരോഗമിക്കുന്നത് രണ്ടരമണിക്കൂര്‍ വൈകി; അരങ്ങിലെത്താന്‍ പകുതിയോളം നാടകങ്ങള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, news, kasaragod, School-Kalolsavam, Kanhangad, Drama, High school Level Drama continued

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL