city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഹൈമാക്‌സ് ലൈറ്റുകള്‍ സ്ഥാപിക്കും

കാസര്‍കോട്: (www.kasargodvartha.com 11/06/2016) പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് രണ്ട് മാസത്തിനകം ഹൈമാക്‌സ് ലൈറ്റുകള്‍ സ്ഥാപിക്കുമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ വ്യാപാരി നേതാക്കള്‍ക്ക് ഉറപ്പു നല്‍കി. കാസര്‍കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും നിരന്തരമായി വ്യാപാര സ്ഥാപനങ്ങള്‍ക്കും, വ്യാപാരികള്‍ക്കും, തൊഴിലാളികള്‍ക്കും നേരെ ഇരുട്ടിന്റെ മറവില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് അറുതി വരുത്താന്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ എം എല്‍ എയുമായി ചര്‍ച്ച നടത്തിയപ്പോഴാണ് ഇക്കാര്യം ഉറപ്പ് നല്‍കിയത്.

കാസര്‍കോട്ടെ വ്യാപാര മേഖലയെ തകര്‍ക്കുന്നതിന് വേണ്ടി ഇരുട്ടിന്റെ മറവില്‍ നടക്കുന്ന ഇത്തരം ആക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, യൂണിറ്റ് പ്രസിഡണ്ട് എ കെ മൊയ്തീന്‍ കുഞ്ഞി, ജനറല്‍ സെക്രട്ടറി നാഗേഷ് ഷെട്ടി, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എ എ അസീസ്, നഹീം ഫെമിന സംബന്ധിച്ചു.

കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഹൈമാക്‌സ് ലൈറ്റുകള്‍ സ്ഥാപിക്കും


Keywords : Kasaragod, Lights, Attack, Merchant, Meeting, Highmax Light, NA Nellikkunnu MLA.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia