ടെന്‍ഡര്‍ വിളിച്ച് എഗ്രിമെന്റ് ചെയ്യുന്നതിനു മുമ്പ് ആറു ലക്ഷത്തിന്റെ ഹൈമാസ് ലൈറ്റ് സ്ഥാപിച്ചു; ലക്ഷ്യം അഴിമതിയെന്ന് ആരോപണം, ലൈറ്റ് സ്ഥാപിച്ച കാര്യം അറിയില്ലെന്ന് പഞ്ചായത്ത്, വിജിലന്‍സിന് പരാതി
Jun 11, 2018, 13:44 IST
കുമ്പള: (www.kasargodvartha.com 11.06.2018) ടെന്‍ഡര്‍ വിളിച്ച് എഗ്രിമെന്റ് ചെയ്യുന്നതിനു മുമ്പ് ആറു ലക്ഷത്തിന്റെ ഹൈമാസ് ലൈറ്റ് സ്ഥാപിച്ചത് വിവാദമായി. കുമ്പള പഞ്ചായത്തിലാണ് 2017- 18 വര്‍ഷത്തെ പദ്ധതിയിലുള്‍പെടുത്തി ഹൈമാസ് ലൈറ്റ് സ്ഥാപിക്കാന്‍ നടപടി തുടങ്ങിയത്. സര്‍ക്കാറിന് കീഴിലുള്ള സിവിക്, സ്വകാര്യ കമ്പനിയായ ബോസ് എന്നിവയാണ് ഹൈമാസ് ലൈറ്റ് സ്ഥാപിക്കാന്‍ ടെന്‍ഡര്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ ലൈറ്റ് സ്ഥാപിക്കാന്‍ എഗ്രിമെന്റ് പോലും ചെയ്യുന്നതിന് മുമ്പാണ് നാല് ഹൈമാസ് ലൈറ്റുകള്‍ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്.
ചില പഞ്ചായത്ത് അംഗങ്ങള്‍ അഴിമതി ലക്ഷ്യമിട്ടാണ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നതെന്നാണ് പരാതി. ഇതുസംബന്ധിച്ച് ഡിവൈഎഫ്‌ഐ പഞ്ചായത്ത് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. ക്വട്ടേഷനില്‍ തന്നെ തിരിമറി നടത്തി അഴിമതിയിലൂടെ മാറ്റി നല്‍കിയതായാണ് ആരോപണം. ഭരണ സമിതിയുടെ അറിവില്ലാതെ ഇക്കാര്യം നടക്കില്ലെന്നും ഡിവൈഎഫ്‌ഐ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം എഗ്രിമെന്റ് വെക്കുകയോ സപ്ലൈ ഓര്‍ഡര്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്നും തെരുവു വിളക്ക് സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അതുകൊണ്ടു തന്നെ തെരുവുവിളക്ക് സ്ഥാപിച്ചതിന് പഞ്ചായത്ത് ഫണ്ട് അനുവദിക്കില്ലെന്നും പഞ്ചായത്ത് സെക്രട്ടറി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പാര്‍സലായാണ് കഴിഞ്ഞദിവസം സ്ട്രീറ്റ് ലൈറ്റ് കുമ്പളയിലെത്തിയത്. ഇത് ഒരു സ്വകാര്യവ്യക്തിയുടെ പേരിലായിരുന്നു വന്നത്. സാധാരണ ഗതിയില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലാണ് സ്ട്രീറ്റ് ലൈറ്റ് വരാറുള്ളത്. പഞ്ചായത്ത് അംഗങ്ങള്‍ ലൈറ്റ് സ്ഥാപിക്കുകയും അതിന്റെ ഉദ്ഘാടന ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumbala, Kasaragod, Controversy, High mast light, Kerala, News, Complaint, DYFI, High mast light installed without Agreement; Controversy.
< !- START disable copy paste -->