city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

High Court | സസ്‍പെൻഷനിൽ കഴിയുന്ന കേന്ദ്രസർവകലാശാല അധ്യാപകന്റെ അപേക്ഷയിൽ രണ്ടാഴ്ചയ്ക്കകം നടപടിയെടുക്കണമെന്ന് ഹൈകോടതി

പെരിയ: (KasargodVartha) കേരള കേന്ദ്രസർവകലാശാലയിൽ വിദ്യാർഥിനികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന ആരോപണത്തെ തുടർന്ന് സസ്‌പെൻഷനിൽ കഴിയുന്ന ഇംഗ്ലീഷ് താരതമ്യ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഇഫ്തിഖാർ അഹ്‌മദിന്റെ അപേക്ഷയിൽ രണ്ടാഴ്ചയ്ക്കകം നടപടിയെടുക്കണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടു. തന്റെ സസ്‌പെൻഷൻ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകൻ ഹൈകോടതിയിൽ നൽകിയ ഹർജി പരിഗണിച്ച കോടതി ഇതുസംബന്ധിച്ച് അധ്യാപകൻ നൽകുന്ന അപേക്ഷയിൽ ഉടൻ തീരുമാനമെടുക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

High Court | സസ്‍പെൻഷനിൽ കഴിയുന്ന കേന്ദ്രസർവകലാശാല അധ്യാപകന്റെ അപേക്ഷയിൽ രണ്ടാഴ്ചയ്ക്കകം നടപടിയെടുക്കണമെന്ന് ഹൈകോടതി

നേരത്തെ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ (ICC) ശുപാർശയുടെ അടിസ്ഥാനത്തിൽ അധ്യാപകന്റെ സസ്‌പെൻഷൻ പിൻവലിച്ചിരുന്നുവെങ്കിലും പിന്നീട് ഇതേവിഷയത്തിൽ പൊലീസ് കേസുമായി ബന്ധപ്പെട്ട് രണ്ട് മാസത്തേക്ക് ഹൊസ്ദുർഗ് താലൂക് പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന് മുൻ‌കൂർ ജാമ്യം അനുവദിച്ച് കൊണ്ട് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യം സർവകലാശാലയെ അറിയിച്ചില്ലെന്ന് പറഞ്ഞാണ് രണ്ടാമതും സസ്‌പെൻഡ് ചെയ്തത്. വിദ്യാർഥി സംഘടനകൾ വിസിയെയും രജിസ്ട്രാറെയും ഇതുമായി ബന്ധപ്പെട്ട് തടയുകയും ചെയ്തിരുന്നു. പിന്നാലെയായിരുന്നു രണ്ടാമത്തെ സസ്‌പെൻഷൻ.
  
High Court | സസ്‍പെൻഷനിൽ കഴിയുന്ന കേന്ദ്രസർവകലാശാല അധ്യാപകന്റെ അപേക്ഷയിൽ രണ്ടാഴ്ചയ്ക്കകം നടപടിയെടുക്കണമെന്ന് ഹൈകോടതി

ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മാർച് 13ന് വൈസ് ചാൻസിലർക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് അധ്യാപകനായ ഇഫ്തിഖാർ അഹ്‌മദ് കാസർകോട് വാർത്തയോട് പറഞ്ഞു. ഏപ്രിൽ രണ്ടിനുള്ളിൽ സ്റ്റാൻഡിങ് കൺസിലർ ഇക്കാര്യത്തിൽ സർവകലാശാല എടുത്ത തീരുമാനം അറിയിക്കാനാണ് ഹൈകോടതിയുടെ നിർദേശം.

Keywords: News, Kerala, Kasaragod, High Court, CUK, Malayalam News, Central University, Teacher, Complaint, Suspension, High Court should take action within two weeks on application of suspended Central University teacher.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia