city-gold-ad-for-blogger

Forts Preservation | ഉത്തരകേരളത്തിലെ പൈതൃക കോട്ടകൾ: സംരക്ഷണം അനിവാര്യമെന്ന് ഇൻടാക്

INTACH team visiting the neglected forts of North Kerala
Photo: Arranged

● ജില്ലയിലെ വിവിധ കോട്ടകൾ സന്ദർശിച്ച സംഘം, പല കോട്ടകളും അവഗണനയിലാണെന്നും സന്ദർശകർക്ക് പ്രവേശനം പോലും അനുവദിക്കാത്ത അവസ്ഥയിലാണെന്നും കണ്ടെത്തി.
● സന്ദർശനത്തിന്റെ തുടക്കത്തിൽ നടന്ന യോഗത്തിൽ ഇൻടാക് ചാപ്റ്റർ കൺവീനർ ഡോ. വി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. 

കാസർകോട്: (KasargodVartha) ഉത്തര കേരളത്തിലെ പൈതൃക കോട്ടകളുടെ ദയനീയമായ അവസ്ഥയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഇൻടാക് (ഇന്ത്യൻ നാഷനൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻ്റ് കൾച്ചറൽ ഹെരിട്ടേജ്-INTACH ) കാസർകോട് ചാപ്റ്റർ. ലോക പൈതൃക വാരാഘോഷത്തിന്റെ സമാപന ദിനത്തിൻ്റെ ഭാഗമായി കാസർകോട് ജില്ലയിലെ വിവിധ കോട്ടകൾ സന്ദർശിച്ച സംഘം, പല കോട്ടകളും അവഗണനയിലാണെന്നും സന്ദർശകർക്ക് പ്രവേശനം പോലും അനുവദിക്കാത്ത അവസ്ഥയിലാണെന്നും കണ്ടെത്തി.

കുമ്പള ആരിക്കാടി കോട്ടയിൽ നിന്നാരംഭിച്ച സന്ദർശനത്തിൽ കുമ്പള ആരിക്കാടി കോട്ട, പൗവ്വൽ കോട്ട, കാസർകോട് കോട്ട, ചന്ദ്രഗിരി കോട്ട, ബേക്കൽ കോട്ട, ഹോസ്ദുർഗ് കോട്ട എന്നീ കോട്ടകൾ സംഘം സന്ദർശിച്ചു. സന്ദർശനത്തിന്റെ തുടക്കത്തിൽ നടന്ന യോഗത്തിൽ ഇൻടാക് ചാപ്റ്റർ കൺവീനർ ഡോ. വി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം കോളേജ് ടൂറിസം വകുപ്പ് മേധാവി ഡോ. സിന്ദു ജോസഫ്, ചരിത്രകാരൻ കുഞ്ഞിക്കണ്ണൻ കക്കാണത്ത്, കവിയും നാടൻ ചരിത്രകാരനുമായ രവീന്ദ്രൻ പാടി, ജില്ലാസാക്ഷരതാ സമിതി അംഗം കെ.വി. രാഘവൻ മാസ്റ്റർ, ഇൻടാക് കോ. കൺവീനർ അഡ്വ. പി.വി. ഹരീഷ് തുടങ്ങിയവർ സംസാരിച്ചു.

 #INTACH, #HeritageForts, #Kasaragod, #FortPreservation, #CulturalHeritage, #NorthKerala

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia