ഐസ്‌ക്രീം കഴിച്ചവര്‍ക്ക് മഞ്ഞപ്പിത്തം; നിരവധി പേര്‍ ചികിത്സയില്‍
May 10, 2013, 10:40 IST
കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍, കുമ്പള പഞ്ചായത്ത് പരിധികളിലെ വിവിധ സ്ഥലങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്നു. ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്നാണ് അസുഖം ബാധിച്ചതെന്നാണ് സൂചന. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 30 ഓളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. റോഡരികില്‍ വില്‍പന നടത്തിയ ഐസ്‌ക്രീം വാങ്ങി കഴിച്ചവര്‍ക്കാണ് അസുഖം ബാധിച്ചതെന്നും രോഗികളെല്ലാം 20 വയസില്‍ താഴെയുള്ളവരാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ കമ്പാര്‍, പറപ്പാടി സ്വദേശികളായ ഷബാന (20), സാഹിബ (18), സക്കിയ (ഒമ്പത്), സിനാന്‍ (18), തൗഫീഖ് (11), അല്‍ത്തിഫ (16), നൗഫല്‍ (17), സിദ്ദിഖ് (18), അനസ് (17), നൗഷീദ (12), സൈനബ (15), സാഹിദ (16), സഫീദ (10), ഷമീദ് (18), ഫാത്വിമത്ത് റിഫാന (16), അമീറലി (16), ഷബീബ (19), ഷാമിലി (എട്ട്) എന്നിവര്‍ അസുഖം ബാധിച്ച് ചികിത്സയിലാണ്. കുമ്പള, പേരാല്‍ പ്രദേശങ്ങളിലെ നിരവധി കുട്ടികളും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണെന്ന് കുമ്പള പ്രാഥമികാരോഗ്യ കേന്ദ്രം അധികൃതര്‍ അറിയിച്ചു.
ഉത്സവ-ഉറൂസ് സ്ഥലങ്ങളില്‍ നിന്ന് ഐസ്‌ക്രീം കഴിച്ചവര്‍ക്കാണ് അസുഖം ബാധിച്ചത്. ഒരേ സ്ഥാപനത്തില്‍ നിന്ന് കൊണ്ടുവന്ന ഐസ്‌ക്രീമാണ് വിവിധ സ്ഥലങ്ങളില്‍ വില്‍പന നടത്തിയതെന്നും അത് കഴിച്ചവര്‍ക്കാണ് അസുഖം ബാധിച്ചതെന്നും സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വെള്ളിയാഴ്ച ഐസ്‌ക്രീം നിര്‍മാണ സ്ഥാപനങ്ങളില്‍ പരിശോധന നടത്തും.

Keywords: Hepatitis, Mogral Puthur, Kumbala, Treatment, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.