city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

4 കോഴി­ലോ­റി­കള്‍ പി­ടി­കൂടി; 4 ലക്ഷം പിഴ ഈടാക്കി

4 കോഴി­ലോ­റി­കള്‍ പി­ടി­കൂടി; 4 ലക്ഷം പിഴ ഈടാക്കി
കാസര്‍കോട്: വാണിജ്യ നികുതി ഇന്റലിജന്‍സ് വിഭാഗം നടത്തിയ റെയ്ഡില്‍ നാ­ല് കോഴി­ലോ­റികള്‍ പി­ടി­കൂ­ടി. നാ­ല് ലോ­റി­ക­ളില്‍ നി­ന്നു­മാ­യി മൊ­ത്തം 340 ബോക്‌സ് കോ­ഴി ക­ണ്ടെത്തി. ഇ­തിന് നാ­ല് ലക്ഷം രൂപ പിഴ ഈടാക്കി. ശനിയാഴ്ച വെളുപ്പി­ന് മൂ­ന്നു മണി­യോ­ടെ­യാണ് വിവിധ സ്ഥലത്തുനി­ന്ന് കോഴി­ലോ­റി­കള്‍ പി­ടി­കൂ­ടി­യ­ത്.

ചെക്ക്‌പോസ്റ്റ് വഴിവരാതെ ഊടുവഴികളിലൂടെ കര്‍ണാടകയില്‍നിന്ന് കേരളത്തിലേ­ക്ക് കോ­ഴികള്‍ കടത്തുകയായിരുന്നു. പെര്‍മുദ, കന്യാന, ബദിയടുക്ക തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാ­ണ് വ­ണ്ടികള്‍ പിടിച്ച­ത്.

അസിസ്റ്റന്റ് കമീഷണര്‍മാരായ വി വി പ്രദീപ്, കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ വി ടി മനോഹരന്‍, പി ജെ ഫിലിപ്പ്, എം നാരായണന്‍, രാമാനുജന്‍, രാജേന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍മാരായ പത്മകുമാര്‍, രാജേഷ്, ഡ്രൈവര്‍മാരായ പ്രമോദ്, ശ്രീധരന്‍ എന്നി­വ­രു­ടെ നേ­തൃ­ത്വ­ത്തി­ലാ­യി­രു­ന്നു റെ­യ്ഡ്.

ബുധനാഴ്­ച സീതാഗോളിയില്‍ വിജിലന്‍സ് സി.ഐ. പി. ബാലകൃഷ്ണന്‍, എസ്.ഐമാരായ രാംദാസ്, സുധാകരന്‍, പോലീസുകാരായ പ്രമോദ്, വിനോദ്, എ­ന്നി­വ­രു­ടെ നേ­തൃ­ത്വ­ത്തിലും കെ.എല്‍. 14 കെ. 6668 നമ്പര്‍ ലോറി­യില്‍ ക­ട­ത്തിയ കോഴിക­ളെ പി­ടി­കൂ­ടി­യി­രുന്നു.

Keywords:  Hens smuggling, Intelligence Raid, Fine, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia