പുഴയോരത്ത് കോഴിയങ്കത്തിന് നേതൃത്വം നല്‍കിയ ആറംഗസംഘം അറസ്റ്റില്‍; കസ്റ്റഡിയിലെടുത്ത കോഴികള്‍ പോലീസ് സ്റ്റേഷനിലും അങ്കത്തിലേര്‍പ്പെട്ടു
Jan 29, 2017, 11:00 IST
ബദിയടുക്ക: (www.kasargodvartha.com 29.01.2017) പുഴയോരത്ത് കോഴിയങ്കത്തിന് നേതൃത്വം നല്‍കിയ ആറംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ട് ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബാഡൂര്‍ പുഴയോരത്താണ് പൊരിഞ്ഞ കോഴിയങ്കം നടന്നത്. വിവരമറിഞ്ഞെത്തിയ ബദിയടുക്ക പോലീസ് കോഴിയങ്കത്തിന് നേതൃത്വം നല്‍കിയ ബംബ്രാണയിലെ പ്രസാദ്(34), കരിക്കട്ടപള്ളത്തെ ജയരാമ(49), അമിത്തോളിയിലെ കുഞ്ഞമൂല്യ(56), ചേവയിലെ ബാബുറൈ(59), പൈത്തഗുറിയിലെ സദാനന്ദ(54), മുഗുവിലെ സുരേന്ദ്രന്‍(40) എന്നിവരെ അറസ്റ്റ് ചെയ്തു. വാതുവെയ്പിനുപയോഗിച്ച 2200 രൂപയും അങ്കക്കോഴികളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ബദിയടുക്ക പോലീസ് സ്റ്റേഷനിലെ ലോക്കപ്പിലാണ് അങ്കക്കോഴികളെ സൂക്ഷിച്ചിരിക്കുന്നത്. അതേ സമയം ഈ കോഴികള്‍ ലോക്കപ്പില്‍ വെച്ചും അങ്കത്തിലേര്‍പ്പെട്ടതും പാതിരാത്രിയിലും ഉച്ചത്തില്‍ കൂവിയതും പോലീസിന് പൊല്ലാപ്പായി. ഞായറാഴ്ച പുലര്‍ച്ചെ വരെയും കോഴികള്‍ നിര്‍ത്താതെ കൂവുകയായിരുന്നു. നിയമം മൂലം നിരോധിച്ച കോഴിയങ്കം നിരോധനത്തിനുശേഷവും തുടര്‍ന്നതോടെ പോലീസ് നടപടി ശക്തമാക്കിയതിനാല്‍ ഈ ആചാരം കുറെക്കാലമായി കാസര്‍കോട്ട് എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുമില്ല.
നിരോധനത്തെ മറികടന്ന് അതിര്‍ത്തിഗ്രാമങ്ങളില്‍ വീണ്ടും കോഴിയങ്കം തിരിച്ചുകൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമാണ് ബാഡൂര്‍ പുഴയോരത്തെ കോഴിയങ്കമെന്ന് സംശയിക്കുന്നു.
Keywords: Badiyadukka, Kasaragod, Arrest, custody, Police-Station, Hen Fight, Banned, Badoor, Hen Fight; 6 Arrested.