കോഴിയങ്കത്തിന് നേതൃത്വം നല്‍കുകയായിരുന്ന പത്തംഗ സംഘം പോലീസിനെ വെട്ടിച്ച് പുഴയില്‍ ചാടി; ഏഴ് പൂവന്‍കോഴികള്‍ കസ്റ്റഡിയില്‍
Feb 8, 2017, 10:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 08.02.2017) കോഴിയങ്കത്തിന് നേതൃത്വം നല്‍കുകയായിരുന്ന പത്തംഗ സംഘം പോലീസിനെ വെട്ടിച്ച് ഓടി പുഴയില്‍ ചാടി രക്ഷപ്പെട്ടു. മഞ്ചേശ്വരം മീഞ്ചയിലെ കളായി പുഴയ്ക്ക് സമീപത്തെ പാലത്തിനടുത്ത് കോഴിയങ്കം നടക്കുന്ന വിവരമറിഞ്ഞ് പോലീസ് സംഘം എത്തിയപ്പോഴാണ് സംഘം പുഴയില്‍ ചാടി രക്ഷപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം 4.30 മണിയോടെയാണ് സംഭവം.
നിരോധിക്കപ്പെട്ട കോഴിയങ്കം കളായി പുഴക്ക് സമീപം ഒരു സംഘം നടത്തുകയാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘമെത്തിയത്. പോലീസിനെ കണ്ടതോടെ അങ്കക്കോഴികളെ ഉപേക്ഷിച്ച് സംഘം ഓടുകയും പുഴയില്‍ ചാടുകയുമായിരുന്നു. പോലീസുകാരില്‍ ചിലരും പുഴയില്‍ ചാടി സംഘത്തിന് പിറകെ നീന്തിയെങ്കിലും അതിവിദഗ്ധമായി സംഘം രക്ഷപ്പെടുകയായിരുന്നു. സംഘം ഉപേക്ഷിച്ച പൂവന്‍ കോഴികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Kasaragod, Manjeshwaram, Police, River, Custody, Bridge, Hen Fight, Confidential Information, Prohibited, H en Fight; 10 Escaped From Police.