മനോഹരന്റെ കുടുംബത്തിന് അബൂദാബിയില്‍നിന്ന് സഹായം
Jul 26, 2012, 16:42 IST
ഉദുമ: ഗൃഹനാഥന്റെ മരണമൂലം അനാഥരായ കുടുംബത്തിന് സഹായവുമായി അബൂദാബിയിലെ തൊഴിലാളികളെത്തി. മനോഹരന്റെ ഭാര്യ കോളിയടുക്കം അണിഞ്ഞ കൂളിക്കുന്നിലെ സരോജിനിക്കും മകള്‍ക്കുമാണ് അബൂദാബിയിലെ ഷിപ്പിങ് ബില്‍ഡിങ് വര്‍ക്‌സ് മുസഫ എന്ന സ്ഥാപനത്തിലെ തൊഴിലാളികള്‍ സഹായധനം നല്‍കിയത്.
ജൂണ്‍ മൂന്നിനാണ് സരോജിനിയുടെ ഭര്‍ത്താവ് മനോഹരന്‍ മരണപ്പെട്ടത്. കൂലിത്തൊഴിലാളിയായ മനോഹരന്‍ പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോള്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
ഒരുവര്‍ഷം മുമ്പ് അജ്ഞാത രോഗംമൂലം സരോജിനിയുടെ ഇരുകണ്ണുകളുടേയും കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു. ഭാര്യയുടെ ചികിത്സക്കും വിദ്യാര്‍ഥികളായ മക്കളുടെ പഠനത്തിനുമായുള്ള വരുമാന മാര്‍ഗം കണ്ടെത്തുന്നതിനിടയിലാണ് മനോഹരന്‍ വിധിയുടെ ക്രൂരതക്കിടയായത്. ഇതുസംബന്ധിച്ച് വിവിധ മാധ്യമങ്ങല്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
അബൂദാബിയിലെ തൊഴിലാളികള്‍ സമാഹരിച്ച 56,000 രൂപയുടെ ചെക്ക് എ.ഡി.എം.എച്ച്. ദിനേശന്‍ ബുധനാഴ്ച സരോജനിയുടെ വീട്ടിലെത്തി കൈമാറി.
സരോജനിയുടെ മക്കളായ സരോജിന്റെ പഠന ചെലവ് ഡി.വൈ.എഫ്.ഐ. കോളിയടുക്കം വില്ലേജ് കമ്മിറ്റിയും സ്‌നേഹയുടേത് ചെന്താരകം അണിഞ്ഞയും സ്‌നേഹിതയുടെത് എ.പി.എ.സി അണിഞ്ഞയും ഏറ്റെടുത്തിട്ടുണ്ട്.കുടുബത്തെ സഹായിക്കാന്‍ സി.പി.എം. തെക്കില്‍, പെരുമ്പള ലോക്കല്‍ കമ്മിറ്റിയും മുന്നോട്ട് വന്നിട്ടുണ്ട്.

Keywords: Helping hands, Udma, Kasaragod, Manoharan Family, Gulf.