city-gold-ad-for-blogger
Aster MIMS 10/10/2023

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കാസര്‍കോട്ടെത്തുന്നവരെ തലപ്പാടിയില്‍ പരിശോധനയ്ക്ക് വിധേയമാക്കും; 100 ഹെല്‍പ് ഡെസ്‌ക്കുകള്‍ തുറക്കും

കാസര്‍കോട്: (www.kasargodvartha.com 01.05.2020) മെയ് നാല് മുതല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് എത്താന്‍ സാധ്യതയുളള 18000 ത്തോളം ആള്‍ക്കാരെ  വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് 100 ഹെല്‍പ് ഡെസ്‌ക്കുകള്‍   അതിര്‍ത്തിയായ തലപ്പാടിയില്‍ സജ്ജീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കോവിഡ് പ്രതിരോധ യോഗത്തില്‍  വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിശോധന വേളയില്‍ വാഹനങ്ങളിലെത്തി ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കുന്നതിന്   ദേശീയ പാതയ്ക്ക്  ഇരുവശങ്ങളിലും  50 ഹെല്‍പ് ഡെസ്‌ക്കുകള്‍ വീതം ഒരുക്കും. ഇതിന്റെ ഭാഗമായി അതിര്‍ത്തിയില്‍ ദേശീയ പാതയുടെ ഇരുവശത്തുമുളള കുഴികള്‍ നികത്തി നിരപ്പാക്കുന്നതിന്  ആര്‍.ടി.ഒയെ ചുമതലപ്പെടുത്തി.  കൂടുതല്‍ സ്ഥല സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി റവന്യൂ ഭൂമിയിലുളള കുന്ന് ഇടിച്ച് നിരപ്പാക്കുന്ന പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കുന്നതിന് മഞ്ചേശ്വരം തഹസില്‍ദാറെ ചുമതലപ്പെടുത്തി.  അതിര്‍ത്തിയില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍  ക്രമീകരിക്കുന്നതിന് ആവശ്യമായ പന്തല്‍, വൈദ്യതി, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് മഞ്ചേശ്വരം തഹസില്‍ദാര്‍  പി ഡബ്ല്യുഡി, കെ. എസ് ഇ ബി ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി.
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കാസര്‍കോട്ടെത്തുന്നവരെ തലപ്പാടിയില്‍ പരിശോധനയ്ക്ക് വിധേയമാക്കും; 100 ഹെല്‍പ് ഡെസ്‌ക്കുകള്‍ തുറക്കും

ഓരോ ഹെല്‍പ് ഡെസ്‌ക്കിലും രണ്ട്  വീതം അധ്യാപകരെ ചുമതലപ്പെടുത്തും. അധ്യാപകരില്‍ ആദ്യത്തേയാള്‍ വാഹനങ്ങളില്‍ നിന്നും ക്യാപ്റ്റന്‍/ഡ്രൈവര്‍ കൊണ്ടുവരുന്ന രേഖകള്‍ പരിശോധിക്കുകയും  രണ്ടാമത്തെയാള്‍ ഡേറ്റ എന്‍ട്രി നടത്തുകയും ചെയ്യും.  സജ്ജീകരിച്ച 100 ഹെല്‍പ് ഡെസ്‌ക്കുകളില്‍  അഞ്ച് വീതം ഡെസ്‌ക്കുകളുടെ  ചുമതല ഒരു വില്ലേജ് ഓഫീസര്‍ എന്ന നിലയില്‍ 20 വില്ലേജ് ഓഫീസര്‍മാരെ നിയോഗിക്കും. വില്ലേജ് ഓഫീസര്‍മാര്‍ക്കു പുറമെ ഓരോ 10 ഹെല്‍പ് ഡെസ്‌ക്കുകളുടേയും ചുമതല ഓരോ ജൂനിയര്‍ സൂപ്രണ്ട്/ഡെപ്യൂട്ടി തഹസില്‍ദാര്‍   എന്ന നിലയില്‍ 10 റവന്യൂ ഉദ്യോഗസ്ഥരെയും  നിയോഗിക്കും. ദേശീയ പാതയുടെ ഇരുവശങ്ങളിലും  സജ്ജീകരിച്ച 50  ഹെല്‍പ് ഡെസ്‌ക്കുകളുടെ   നീരീക്ഷണത്തിനായി ഒരോ ഡെപ്യൂട്ടി കളക്ടര്‍മാരെ നിയോഗിക്കും.

ഹെല്‍പ് ഡെസ്‌ക്കുകളുടെ ഏകോപനത്തിന് കണ്‍ട്രോള്‍ റൂമും

അതിര്‍ത്തിയിലെ  ഹെല്‍പ് ഡെസ്‌ക്കുകളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്റര്‍നെറ്റ്   സൗകര്യത്തോടുകൂടിയ കണ്‍ട്രോള്‍ റും സ്ഥാപിക്കും.  ഇവിടെ  നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും മറ്റുളളവര്‍ക്കും ഭക്ഷണം തയ്യാറാക്കി നല്കുന്നതിന്  കുടുംബശ്രീയെ ചുമതലപ്പെടുത്തി. ഓരോ ഹെല്‍പ് ഡെസ്‌ക്കിലും ലഭ്യമാകുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ വാഹനം പരിശോധിക്കുന്നതിനും യാത്രക്കാരുടെ നിലവിലെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനും ആര്‍ ടി ഒ അധികൃതരേയും ജെ എച്ച് ഐ മാരേയും ഒരു മെഡിക്കല്‍ ഓഫീസറേയും നിയോഗിക്കും. അതിര്‍ത്തിയില്‍ സജ്ജമാക്കിയിട്ടുളള ഹെല്‍പ് ഡെസ്‌ക്കുകളുടേയും മറ്റ് എല്ലാ പ്രവര്‍ത്തനങ്ങളുടേയും ഏകോപന ചുമതല കാസര്‍കോട് ആര്‍ ഡി ഒയ്ക്ക് ആണ്.   അതിര്‍ത്തിയില്‍ നിന്നെത്തിയ യാത്രക്കാരെ ജെ എച്ച് ഐ മാര്‍ക്ക് രോഗ നിര്‍ണ്ണയം നടത്താനാവാത്ത സന്ദര്‍ഭത്തില്‍ മെഡിക്കല്‍ ഓഫീസറുടെ സേവനം ഉപയോഗപ്പെടുത്തും.

കോവിഡ് ലക്ഷണം പ്രകടിപ്പിക്കുന്നവരുടെ സാമ്പിള്‍ എടുക്കുന്നതിന് ആബുലന്‍സില്‍ അവരെ പ്രത്യേകം സജിജീകരിച്ച കേന്ദ്രത്തില്‍ എത്തിക്കും.  ജില്ലയിലൂടെ കടന്നു പോകുന്നതിന് ആളുകളുമായി എത്തുന്ന വണ്ടിയില്‍ നിന്നും യാത്രചെയ്യുന്നവരുടെ വിവരങ്ങള്‍ അടങ്ങിയ രേഖ വണ്ടിയുടെ ക്യാപ്റ്റന്‍/ ഡ്രൈവര്‍  മാത്രമെ ഹെല്‍പ് ഡെസ്‌ക്കില്‍ ഹാജരാക്കുന്നതിന്  ഇറങ്ങുവാന്‍ അനുവദിക്കാവു.  തുടര്‍ യാത്ര അനുവദിക്കുന്നതിനു മുമ്പ് ജില്ലയില്‍ ഒരിടത്തും വണ്ടി നിര്‍ത്തുകയില്ല എന്നും ആളുകളെ ഇറക്കുകയില്ല എന്നും സമ്മതിച്ചുകൊണ്ടുളള സാക്ഷ്യപത്രം വാങ്ങുകയും ചെയ്യും. അതിര്‍ത്തിയില്‍  ആളുകളേയുംകൊണ്ട് കൂടുതല്‍ വണ്ടികള്‍ എത്തിച്ചേരാന്‍ സാധ്യതയുള്ളതിനാല്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ 24  മണിക്കൂറും പ്രവര്‍ത്തിക്കും.   ഇതിനായി  റവന്യൂ, പോലീസ്, ആര്‍.ടി ഒ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക്  രണ്ട് ഷിഫ്റ്റും (12 മണിക്കൂര്‍ ഡ്യൂട്ടി)  അധ്യാപകര്‍ക്ക് മൂന്ന് ഷിഫ്റ്റും (8 മണിക്കൂര്‍ ഡ്യൂട്ടി) ഏര്‍പ്പെടുത്തുമെന്ന്  ജില്ലാ കളക്ടര്‍ അറിയിച്ചു.

അതിര്‍ത്തിയില്‍ എത്തിച്ചേരുന്ന വാഹനങ്ങള്‍ക്ക് ടോക്കണ്‍ സിസ്റ്റം

അതിര്‍ത്തിയില്‍ എത്തിച്ചേരുന്ന വാഹനങ്ങള്‍ക്ക് റോഡിന്റെ ഡിവൈഡറിനോട് ചേര്‍ന്ന് ആവശ്യമായ പാര്‍ക്കിംഗ് സൗകര്യം  ഒരുക്കും.  സജ്ജീകരിച്ചിട്ടുളള   ഹെല്‍പ് ഡെസ്‌ക്കുകളില്‍ ഉപയോഗിക്കുന്നതിന് 100  തെര്‍മല്‍ സ്‌കാനര്‍   ലഭ്യമാക്കും. കൂടാതെ  ആവശ്യമായ മാസ്‌ക്, സാനിട്ടൈസര്‍, ഗ്ലൗസുകളും രണ്ട്  108 ആംബുലന്‍സുകളും ലഭ്യമാക്കും. അതിര്‍ത്തിയില്‍ എത്തിച്ചേരുന്ന  എല്ലാ വണ്ടികള്‍ക്കും   കൗണ്ടര്‍ സ്ഥാപിച്ച്   ടോക്കണ്‍  സമ്പ്രദായം ഏര്‍പ്പെടുത്തും. ഹെല്‍ഹ് ഡെസ്‌ക്കുമായി  ബന്ധപ്പെട്ടുണ്ടാകുന്ന ചെലവ് വഹിക്കുന്നതിന്  എസ്.ഡി.ആര്‍.എഫില്‍ നിന്നും  അഞ്ച് കോടി രൂപ  അനുവദിക്കുന്നതിന്  സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കളക്ടര്‍ പറഞ്ഞു.

യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി. സജിത് ബാബു, ജില്ലാ പോലീസ് മേധാവി പി എസ് സാബു, എഡി എം എന്‍ ദേവിദാസ്, ഡി എം ഒ എ വി രാംദാസ്, ഡി വൈ എസ് പി സുനില്‍കുമാര്‍ മറ്റ് ജില്ലാതല വകുപ്പ് മേധാവികള്‍ എന്നിവര്‍ സംബന്ധിച്ചു.


Keywords: Kasaragod, Kerala, News, COVID-19, Thalappady, help desk will be open for checking peoples who come from another state

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL