ഹെൽമെറ്റ് എടുക്കും മുൻപ് ശ്രദ്ധിക്കുക! വീട്ടമ്മയെ കടിച്ചു പെരുമ്പാമ്പ്

-
മകന് ഹെൽമെറ്റ് എടുത്തുനൽകുന്നതിനിടെ കടി.
-
ഷാഫിയുടെ ഭാര്യ മുംതാസിനാണ് കടിയേറ്റത്.
-
പാമ്പുപിടുത്തക്കാരൻ ഉടൻ സ്ഥലത്തെത്തി.
ഉദുമ: (KasargodVartha) കളനാട് അരമങ്ങാനത്ത് വീട്ടമ്മയ്ക്ക് ഹെൽമെറ്റിൽ നിന്ന് പാമ്പുകടിയേറ്റു. വീടിന്റെ വരാന്തയിൽ വെച്ചിരുന്ന ഹെൽമെറ്റ് എടുക്കുന്നതിനിടെയാണ് അതിനുള്ളിൽ കയറിക്കൂടിയ ചെറിയ പെരുമ്പാമ്പ് വീട്ടമ്മയുടെ കൈയിൽ കടിച്ചത്.
ഉപ്പയുടെ ബൈക്കിൽ പോകാൻ മകന് ഹെൽമെറ്റ് എടുത്തു കൊടുക്കുന്നതിനിടെ ഷാഫിയുടെ ഭാര്യ മുംതാസിനാണ് കടിയേറ്റത്. ഉടൻതന്നെ തൊട്ടടുത്തുള്ള പാമ്പുപിടുത്തക്കാരൻ മുഹമ്മദ് അരമങ്ങാനം സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.
വിഷമില്ലാത്ത ചെറിയ പെരുമ്പാമ്പ് വർഗ്ഗത്തിൽപ്പെട്ടതിനാൽ കടി സാരമുള്ളതല്ലെന്ന് പാമ്പുപിടുത്തക്കാരൻ അറിയിച്ചതോടെ ഷാഫിയുടെ വീട്ടുകാർക്ക് ആശ്വാസമായി. ഏതായാലും കടിയേറ്റ സ്ഥിതിക്ക് ആശുപത്രിയിൽ പോയി ചികിത്സ തേടാൻ നിർദേശിച്ചിട്ടുണ്ട്.
ഈ അപ്രതീക്ഷിത സംഭവത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Woman bitten by python from helmet in Uduma, Kerala; non-venomous.
#SnakeBite, #Kerala, #Uduma, #HelmetSnake, #NonVenomous, #LocalNews