കാറ്റ് ആഞ്ഞുവീശുന്നു; മരങ്ങള്‍ കടപുഴകി, ട്രാന്‍സ്‌ഫോര്‍മറുകള്‍ നിലംപൊത്തി, വൈദ്യുതി ബന്ധം താറുമാറായി
Jul 16, 2018, 13:00 IST
ഉപ്പള: (www.kasargodvartha.com 16.07.2018) കാറ്റ് ആഞ്ഞുവീശുന്നു. നിരവധി മരങ്ങള്‍ കടപുഴകി. ട്രാന്‍സ്‌ഫോര്‍മറുകള്‍ നിലംപൊത്തി. ഇതോടെ വൈദ്യുതി ബന്ധം താറുമാറാവുകയും പ്രദേശവാസികള്‍ ദുരിതത്തിലാവുകയും ചെയ്തു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഉപ്പളയില്‍ 15 ഓളം വൈദ്യുതി പോസ്റ്റുകളും രണ്ട് ട്രാന്‍സ്‌ഫോര്‍മറുകളുമാണ് തകര്‍ന്നത്. മരം വീണ് പലയിടത്തും വൈദ്യുതി ലൈനുകള്‍ പൊട്ടിവീണു.
മംഗല്‍പാടി, ഉപ്പള സെക്ഷന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് കഠിന പരിശ്രമം നടത്തി വരികയാണ്. കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ കനത്ത മഴയിലും കാറ്റിലും നിരവധി വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു വീണിരുന്നു. പോസ്റ്റുകള്‍ തകര്‍ന്നു വീണതോടെ ഉപ്പള വൈദ്യുതി സെക്ഷനിലെ മൂന്നോളം ട്രാന്‍സ്ഫോര്‍മറില്‍ നിന്നുള്ള വൈദുതി ബന്ധം വിഛേദിച്ചതായും, തിങ്കളാഴ്ച വൈകിട്ടോടെ മാത്രമെ വൈദ്യുതി ബന്ധം പുനസ്ഥാപക്കാനാകുമെന്നും അസിസ്റ്റന്റ് എഞ്ചിനീയര്‍ അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ശക്തമായ കാറ്റിലും മഴയിലും വന്‍ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വൈദ്യുതി പോസ്റ്റിനു മുകളില്‍ വീണു. മരം കടപുഴകി റോഡിന് കുറുകെ വീണത് ഗതാഗത തടസത്തിന് കാരണമായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Electric post, Transformer, Heavy wind; Electric post and Trees collapsed
< !- START disable copy paste -->