city-gold-ad-for-blogger

അപകടത്തില്‍പെട്ട കാറുകള്‍ പൊക്കിയെടുക്കാന്‍ മണിക്കൂറുകളെടുത്തു; ദേശീയപാതയില്‍ ഗതാഗത സ്തംഭനം

കുമ്പള: (www.kasargodvartha.com 20/07/2015) ഷിറിയ പാലത്തിന് സമീപം ഓട്ടോയും രണ്ടു കാറുകളും കൂട്ടിയിടിച്ച് കാറുകള്‍ വയലിലേക്ക് മറിഞ്ഞ സംഭവത്തില്‍ കാറുകള്‍ പൊക്കിയെടുക്കാന്‍ മണിക്കൂറുകളെടുത്തു. ഇതു മൂലം ഏറെ നേരം ഗതാഗതം സ്തംഭിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് അപകടം നടന്നത്.

തുടര്‍ന്നാണ് വയലിലേക്ക് മറിഞ്ഞ കാറുകള്‍ പൊക്കിയെടുക്കാന്‍ റീക്കവറി വാഹനവും മറ്റും ഉപയോഗിച്ച് ശ്രമം തുടങ്ങിയത്. അപകടത്തില്‍പെട്ടവരെ നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ദേശീയ പാതയുടെ ഇരുവശത്തും വാഹനങ്ങള്‍ തടഞ്ഞ് കാറുകള്‍ പൊക്കിയെടുത്തത്. പോലീസും സ്ഥലത്തെത്തിയിരുന്നു.

രണ്ടര മണിക്കൂറോളം ഇരു ഭാഗങ്ങളിലേക്കുള്ള വാഹനഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ഷിറിയ പാലത്തിന് സമീപം ഇടുങ്ങിയ സ്ഥലമായതിനാല്‍ രണ്ടുവാഹനങ്ങള്‍ക്ക് കഷ്ടിച്ചു പോകാനുള്ള സ്ഥലം മാത്രമേ ഉള്ളൂ. നിരവധി വാഹനങ്ങള്‍ ഇവിടെ കുടുങ്ങിയതോടെ വാഹന ഗതാഗതത്തിന് വലിയ തടസമായി.

ഷിറിയ മുതല്‍ ഉപ്പള വരെ വാഹനങ്ങളുടെ ക്യൂ നീണ്ടു. തിരിച്ച് മൊഗ്രാല്‍ വരെയും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. വൈകിട്ട് 6.30 മണിയോടെയാണ് ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചത്. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാലേ ഇതുവഴിയുള്ള ഗതാഗതം പൂര്‍വ്വസ്ഥിതിയിലാവുകയുള്ളൂ. ഈ ഭാഗത്തെ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതും ഗതാഗത തടസത്തിന് മറ്റൊരു കാരണമായി. മംഗളൂരുവിലേക്ക് രോഗികളുമായി പോവുകയായിരുന്ന ആംബുലന്‍സും വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നവരും ഗതാഗതക്കുരുക്കില്‍പെട്ടു.
അപകടത്തില്‍പെട്ട കാറുകള്‍ പൊക്കിയെടുക്കാന്‍ മണിക്കൂറുകളെടുത്തു; ദേശീയപാതയില്‍ ഗതാഗത സ്തംഭനം

Related News:

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia