കാലവര്‍ഷത്തില്‍ ജില്ലയില്‍ 23.9 ലക്ഷത്തിന്റെ നാശനഷ്ടം
Jun 29, 2016, 15:30 IST
കാസര്‍കോട്: (www.kasargodvartha.com 29/06/2016) കാലവര്‍ഷം ശക്തമായതിനാല്‍ ജില്ലയില്‍ 23,92,760 രൂപയുടെ നാശനഷ്ടം. ഇതുവരെയായി 1001.6 മി.മീ മഴയാണ് ജില്ലയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ശക്തമായ മഴയില്‍ 26.25 ഏക്കര്‍ കൃഷി നശിക്കുകയുണ്ടായി.
120 വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. 115 വീടുകള്‍ ഭാഗികമായും അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. പൂര്‍ണമായും തകര്‍ന്ന വീടുകള്‍ക്ക് 4.10 ലക്ഷം രൂപയും ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 19.8 ലക്ഷം രൂപയും നഷ്ടം കണക്കാക്കുന്നു. മഞ്ചേശ്വരം താലൂക്കിലെ പേരാല്‍ ഗവ. എല്‍ പി സ്‌കൂളിന്റെ ഉപയോഗിക്കാത്ത ക്ലാസ് മുറിയുടെ മേല്‍ക്കൂര ശക്തമായ മഴയില്‍ തകര്‍ന്നു.
Keywords : Rain, Kasaragod, House, Collapse, Rs 23.9 lac.
![]() |
File Photo |
Keywords : Rain, Kasaragod, House, Collapse, Rs 23.9 lac.