city-gold-ad-for-blogger

കാറ്റും മഴയും: ബായാറില്‍ മരം വീണ് വീട് തകര്‍ന്നു; കൈക്കമ്പയില്‍ ഗതാഗതം തടസപ്പെട്ടു

മഞ്ചേശ്വരം: (www.kasargodvartha.com 05/05/2015) കനത്ത കാറ്റിലും മഴയിലും ബായാറില്‍ മരം വീണ് വീട് തകരുകയും കൈക്കമ്പയില്‍ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കൈക്കമ്പ ദേശീയ പാതയില്‍ മരം വീണതിനെ തുടര്‍ന്നാണ് ഗതാഗതം തടസ്സപ്പെട്ടത്.

ഒരു സ്വകാര്യ ബസ് കടന്നു പോകുന്നതിനിടയിലാണ്  മരം വീണത്. ബസിന്റെ ചില്ല് തകര്‍ന്നെങ്കിലും വന്‍ അപകടം ഒഴിവായി. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ ഫോര്‍സാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.

കാറ്റും മഴയും: ബായാറില്‍ മരം വീണ് വീട് തകര്‍ന്നു; കൈക്കമ്പയില്‍ ഗതാഗതം തടസപ്പെട്ടു
File Photo
തിങ്കളാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലാണ് ബായാറില്‍ വന്‍നാശം വിതച്ചത്. അട്ടഗോളിയിലെ നഫീസയുടെ വീടിന് മുകളില്‍ മരം വീണ് വീടിന്റെ ഒരു ഭാഗം തകരുകയും നിരവധി വൈദ്യുതി ലൈനുകള്‍ തകരുകയും ചെയ്തു. ഇതു മൂലം ഈ പ്രദേശം ഇരുട്ടിലായി. പ്രതാപ് നഗറിലെ ഒരു സ്വകാര്യ വ്യക്തിയുടെ കശുമാവ് കടപുഴകി വീണ് വന്‍ കൃഷി നാശവും സംഭവിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Manjeshwaram, Kasaragod, Rain, Collapse, National highway, Tree, Fall.   

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia