city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കനത്ത കാറ്റും മഴയും: ജില്ലയില്‍ പരക്കെ നാശനഷ്ടം, പലയിടത്തും ഗതാഗതം തടസപ്പെട്ടു, വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നത് വൈകും

കാസര്‍കോട്: (www.kasargodvartha.com 14.05.2016) ശനിയാഴ്ച വൈകുന്നേരത്തോടെയുണ്ടായ കനത്ത മഴ ജില്ലയില്‍ പരക്കെ നാശ നഷ്ടം വിതച്ചു. ദേശീയ പാതയിലടക്കം പലയിടങ്ങളില്‍ ഗതാഗതം സ്തംഭിച്ചു. തിരഞ്ഞെടുപ്പിന്റെ പ്രചരണ ഭാഗമായി സ്ഥാപിച്ചതടക്കമുള്ള ഫ്ലക്‌സ് ബോര്‍ഡുകള്‍ ശക്തമായ കാറ്റില്‍ റോഡിലേക്ക് വീണു.

കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരത്തും, ചെര്‍ക്കള, തളങ്കര പള്ളിക്കാല്‍, ചൂരി, മീപ്പുഗുരി, ചെമ്മനാട്, വിദ്യാനഗര്‍, ചെര്‍ക്കള, ബേവിഞ്ച, മാസ്തിക്കുണ്ട്, എരിയാല്‍, എടച്ചേരി റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു വീണു. ബാങ്ക് റോഡിലെ ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളില്‍ മരം വീണു. ഫോര്‍ട്ട് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറിന് മുകളില്‍ തെങ്ങ് വീണു. കാസര്‍കോട് നഗരത്തില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാറിന്റെ ഗ്ലാസ് ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു.

കാസര്‍കോട് എ ആര്‍ ക്യാമ്പിലും ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു. ഇതേതുടര്‍ന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കേണ്ട വാഹനങ്ങള്‍ പുറത്ത് കടക്കാനാവാതെ കുടുങ്ങിക്കിടക്കുകയാണ്.

അണങ്കൂര്‍ ഹാര്‍ഡ് വെയര്‍ കട പാടേ തകര്‍ന്നു. വിദ്യാനഗറില്‍ സ്‌കൂളിന്റെ റൂഫിംഗ് ഷീറ്റ് കാറ്റത്ത് പാറി റോഡില്‍ പതിച്ചു. ചെര്‍ക്കള ബസ് സ്റ്റാന്‍ഡിന്റെ ഇരുമ്പ് ബോര്‍ഡും തകര്‍ന്നു വീണു. ഇവിടെ നിര്‍ത്തിയിട്ടിരുന്ന കെ എല്‍ 14 ആര്‍ 3300 നമ്പര്‍ കാറിന് മുകളിലേക്കാണ് ബോര്‍ഡ് വീണത്. ചെര്‍ക്കള - പൊവ്വല്‍ റോഡിലും മരങ്ങള്‍ കടപുഴകി വീണു. ഇവിടെ നിരവധി വാഹനങ്ങള്‍ ഗതാഗത കുരുക്കില്‍ പെട്ടു.

പഴയ ബസ് സ്റ്റാന്‍ഡില്‍ കെട്ടിടത്തിന് മുകളിലെ ഷീറ്റ് തകര്‍ന്നുവീണു. കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും റോഡിലേക്ക് വീണു. ബോവിക്കാനത്തും, ബേവിഞ്ചയിലും ശക്തമായ കാറ്റും മഴയും നാശം വിതച്ചു. ഇവിടെ റോഡിലേക്ക് മരം പൊട്ടിവീണതിനാല്‍ ഗതാഗതം സ്തംഭിച്ചു. പലയിടത്തും വൈദ്യുതി മുടങ്ങി. ഇത് പുനഃസ്ഥാപിക്കാന്‍ രണ്ട് ദിവസം വേണ്ടിവരുമെന്നാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ പറയുന്നത്.

കനത്ത കാറ്റും മഴയും: ജില്ലയില്‍ പരക്കെ നാശനഷ്ടം, പലയിടത്തും ഗതാഗതം തടസപ്പെട്ടു, വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നത് വൈകും

കനത്ത കാറ്റും മഴയും: ജില്ലയില്‍ പരക്കെ നാശനഷ്ടം, പലയിടത്തും ഗതാഗതം തടസപ്പെട്ടു, വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നത് വൈകും

കനത്ത കാറ്റും മഴയും: ജില്ലയില്‍ പരക്കെ നാശനഷ്ടം, പലയിടത്തും ഗതാഗതം തടസപ്പെട്ടു, വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നത് വൈകും

കനത്ത കാറ്റും മഴയും: ജില്ലയില്‍ പരക്കെ നാശനഷ്ടം, പലയിടത്തും ഗതാഗതം തടസപ്പെട്ടു, വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നത് വൈകും

കനത്ത കാറ്റും മഴയും: ജില്ലയില്‍ പരക്കെ നാശനഷ്ടം, പലയിടത്തും ഗതാഗതം തടസപ്പെട്ടു, വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നത് വൈകും

കനത്ത കാറ്റും മഴയും: ജില്ലയില്‍ പരക്കെ നാശനഷ്ടം, പലയിടത്തും ഗതാഗതം തടസപ്പെട്ടു, വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നത് വൈകും

Keywords: Kasaragod, Rain, Road-damage, Car, Tree, Disaster, Wind, KSEB, Cherkala, Bus Stand, Electric Post.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia