city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കര്‍ക്കിടകം തിമര്‍ത്തുപെയ്യുന്നു; കടലോരത്ത് വറുതിയുടെ നാളുകള്‍

കാസര്‍കോട്: (www.kasargodvartha.com 19/07/2015) കര്‍ക്കിടകത്തിന്റെ ആഗമനം തിമര്‍ത്ത് പെയ്യുന്ന മഴയോടെ. കാലവര്‍ഷം പതിയെ അതിന്റെ സംഹാരസ്വഭാവത്തിലെത്തുകയാണ്. ഇതോടെ അപകടങ്ങളും അപകടമരണങ്ങളും വര്‍ദ്ധിച്ചു. ദാരിദ്രമകറ്റാന്‍ രാമായണപാരായണം ഉപകരിക്കുമെന്ന വിശ്വാസത്തോടെ ഹൈന്ദവസമൂഹം രാമായണമാസം ആചരിക്കുന്നതും കര്‍ക്കിടകത്തിലാണ്. കടലോരവാസികളാണ് ഈ മാസത്തില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പാട് അനുഭവിക്കുന്നത്. കര്‍ക്കിടകമാസത്തില്‍ മഴ കനക്കുമ്പോള്‍ കടലില്‍ മല്‍സ്യബന്ധനം നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടാകുന്നു.

കടലാക്രമണം രൂക്ഷമായി അനുഭവപ്പെടുന്നത് കര്‍ക്കിടക മാസത്തിലാണ്. ഇതു കാരണം മത്സ്യ ബന്ധനവും വില്‍പനയും പ്രതിസന്ധിയിലാവുകയും മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. മത്സ്യബന്ധന മേഖലയിലെന്നത് പോലെ മറ്റ് തൊഴില്‍ മേഖലകളിലും കനത്ത മഴ പ്രതിസന്ധിയുടേതാണ്. സാധരണക്കാരെ സംബന്ധിച്ചിടത്തോളം കൂലി വേല ചെയ്ത് ഉപജീവന മാര്‍ഗം കണ്ടെത്താന്‍ കനത്ത മഴ തടസമായി മാറുന്നു. വറുതിയകറ്റാന്‍ ആടിവേടന്മാര്‍ ഹൈന്ദവ വീടുകളില്‍ കെട്ടിയാടുന്നതും കര്‍ക്കിടക മാസത്തിലാണ്.
കര്‍ക്കിടകം തിമര്‍ത്തുപെയ്യുന്നു; കടലോരത്ത് വറുതിയുടെ നാളുകള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia