city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഴക്കെടുതി; നനഞ്ഞു കുതിര്‍ന്ന രേഖകള്‍ ശാസ്ത്രീയമായി സംരക്ഷിക്കാന്‍ വിദഗ്ധ സംഘം

നീലേശ്വരം: (www.kasargodvartha.com 18.08.2019) മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും നനഞ്ഞു കുതിര്‍ന്ന രേഖകള്‍ ശാസ്ത്രീയമായി സംരക്ഷിക്കാന്‍ വിദഗ്ധ സംഘം. നീലേശ്വരം നഗരസഭയും സംസ്ഥാന പൈതൃക പഠനകേന്ദ്രവും  ചേര്‍ന്നു പുരാവസ്തു വകുപ്പിന്റെ സഹകരണത്തോടെയാണ് ഈ സംവിധാനം ഒരുക്കുന്നത്.

പടന്നക്കാട് കാര്‍ഷിക കോളജില്‍ സജ്ജീകരിക്കുന്ന പ്രത്യേക കലക്ഷന്‍ പോയിന്റില്‍ 21നു രാവിലെ 11 മുതല്‍ രേഖകളും സര്‍ട്ടിഫിക്കറ്റുകളും സ്വീകരിച്ച് സൗജന്യമായി സംരക്ഷിച്ചു നല്‍കുന്നത്.റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ആധാരങ്ങള്‍, മാര്‍ക് ലിസ്റ്റുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ രേഖകള്‍ എല്ലാം തന്നെ സംഘം സംരക്ഷിചു നല്‍കും.

നനഞ്ഞു കുതിര്‍ന്ന രേഖകള്‍ 21വരെ വെയിലത്തിടുകയോ തീയില്‍ ചൂടാക്കുകയോ സ്വയം വൃത്തിയാക്കുകയോ ചെയ്യരുത്. രേഖകള്‍ തുറന്നു നോക്കുകയോ മടക്കുകയോ ചെയ്യാതെ വൃത്തിയുള്ള തുണിയിലോ നല്ല കടലാസിലോ പൊതിഞ്ഞു വെണം കൈമാറാന്‍. രേഖകള്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ 3 ദിവസം വരെയെടുക്കാം എന്നും സംഘം അറിയിച്ചിട്ടുണ്ട്.

നീലേശ്വരം നഗരസഭയ്ക്ക് പുറമെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ മറ്റു പ്രദേശങ്ങളിലുള്ളവര്‍ക്കും ഈ സൗകര്യം സൗജന്യമായി പ്രയോജനപ്പെടുത്താമെന്നു പൈതൃക പഠനകേന്ദ്രം ഡയറക്ടര്‍ ജനറല്‍ ഡോ.എം.ആര്‍.രാഘവ വാര്യര്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രഫ.കെ.പി.ജയരാജന്‍ എന്നിവര്‍ പറഞ്ഞു.

മഴക്കെടുതി; നനഞ്ഞു കുതിര്‍ന്ന രേഖകള്‍ ശാസ്ത്രീയമായി സംരക്ഷിക്കാന്‍ വിദഗ്ധ സംഘം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Neeleswaram, Kerala, News, Kasaragod, Rain, Protect, Heavy Rain: Expert team to scientifically preserve damp documents.    < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia