city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാലവര്‍ഷക്കെടുതി അടിയന്തിരസഹായമെത്തിക്കണം- ജില്ലാവികസന സമിതി

കാസര്‍കോട്:(www.kasargodvartha.com 04.08.2014) കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലുണ്ടായ കനത്തമഴയില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക്  അടിയന്തിര സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസനസമിതിയോഗം അഭ്യര്‍ത്ഥിച്ചു.  കാലവര്‍ഷത്തില്‍ ഇതുവരെ 13 പേരുടെ ജീവന്‍ നഷ്ടമായി  നെല്‍കൃഷി, തെങ്ങും കവുങ്ങും റബ്ബറും ഉള്‍പ്പെടെ കാറ്റിലും മഴയിലും വ്യാപകമായ  കൃഷിനാശമുണ്ടായി. ജില്ലയുടെ  മലയോരപ്രദേശങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും നാശം വിതച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളത്തിലായി റോഡുകളും പാലങ്ങളും തകര്‍ന്നു.  ഗതാഗതം താറുമാറായതായും യോഗം വിലയിരുത്തി.

കാലവര്‍ഷത്തില്‍ ഒട്ടേറെ വീടുകളും കെട്ടിടങ്ങളും  തകര്‍ന്നു.  മത്സ്യത്തൊഴിലാളികള്‍ക്ക്   കടലില്‍ പോകാന്‍ കഴിയുന്നില്ല. നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടി വന്നു. ദുരിതമനുഭവിക്കുന്നവര്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണം.  മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക്  സമാശ്വാസപദ്ധതി പ്രകാരമുളള സാമ്പത്തിക സഹായം  അടിയന്തിരമായി  നല്‍കണം. കാലവര്‍ഷകെടുതിയുടെ നാശനഷ്ടങ്ങള്‍ വിലയിരുത്തി യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നടപടിയുണ്ടാകണം. കഴിഞ്ഞ വര്‍ഷം കാറ്റിലും മഴയിലുമുണ്ടായ നാശനഷ്ടം  കണക്കാക്കി സര്‍ക്കാര്‍ ഉറപ്പുനല്‍കിയ 11.39 കോടി  രൂപ ഉടന്‍ ലഭ്യമാക്കണമെന്നും യോഗം പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

ജില്ലയില്‍ അതിരൂക്ഷമായ കാലവര്‍ഷക്കെടുതി സമഗ്രമായി വിലയിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍  പ്രത്യേക ഉദ്യോഗസ്ഥസംഘത്തെ ജില്ലയിലേക്ക്  അയക്കണമെന്ന് പി. കരുണാകരന്‍ എം.പി പറഞ്ഞു.  വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ വിശദമായ കണക്കുകളും വിവരങ്ങളും ശേഖരിച്ച്  സമര്‍പ്പിക്കണം. സംസ്ഥാന സംഘം കേന്ദ്രസര്‍ക്കാറിന് വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പ്രകൃതിക്ഷോഭം ജില്ലയുടെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചു.  ഈ ദുരന്തത്തെ ഗൗരവത്തോടെ  കണ്ട്  അടിയന്തിരസഹായം ലഭ്യമാക്കണമെന്ന്  എം.പി പറഞ്ഞു.
കാലവര്‍ഷക്കെടുതി അടിയന്തിരസഹായമെത്തിക്കണം- ജില്ലാവികസന സമിതി
കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍  പി.എസ്. മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു.  ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പ്രമേയം അവതരിപ്പിച്ചു. എം.എല്‍.എ മാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി അബ്ദുള്‍ റസാഖ്, കെ.കുഞ്ഞിരാമന്‍ (ഉദുമ), കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) എന്നിവര്‍  പ്രമേയത്തെ പിന്തുണച്ചു. ജില്ലാ പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് കെ.എസ് കുര്യാക്കോസ്, സബ്കളക്ടര്‍ കെ. ജീവന്‍ബാബു, കാഞ്ഞങ്ങാട് നഗരസഭാചെയര്‍പേഴ്‌സണ്‍ കെ. ദിവ്യ , എഡിഎം എച്ച് ദിനേശന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അജയ്കുമാര്‍ മീനോത്ത്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia