Rain | കനത്ത മഴ: കാസര്‍കോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂലൈ 30ന് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു
കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.
പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
കാസര്‍കോട്: (KasargodVartha) കനത്ത മഴയുടെ (Heavy Rain) സാഹചര്യത്തില്‍ കാസര്‍കോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (Educational Institutions) ജൂലൈ 30ന് ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ (K Imbasekhar) അവധി (Holiday) പ്രഖ്യാപിച്ചു. കാസറഗോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട് മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ കോളേജുകള്‍, ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകള്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.