city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; കാസര്‍കോട്ടെ മലയോര പ്രദേശങ്ങളില്‍ റെഡ് അലേര്‍ട്ട്, അടിയന്തര ഘട്ടത്തില്‍ 1077 നമ്പറില്‍ ബന്ധപ്പെടാം

കാസര്‍കോട്: (www.kasargodvartha.com 14.06.2018) അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരള, കര്‍ണാടക, ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കടല്‍ പ്രക്ഷുബ്ദമായിരിക്കുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കേരള,  കര്‍ണ്ണാടക, ലക്ഷദീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകരുതെന്ന് സംസ്ഥാന അടിയന്തര ഘട്ട കാര്യ നിര്‍വഹണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് തീരങ്ങളില്‍ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധത്തിന് ഈ തീരങ്ങളിലും പോകരുത്. കാസര്‍കോട് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 18 വരെ സംസ്ഥാനത്ത് ശക്തമായതോ (ഏഴ് മുതല്‍ 11 വരെ സെന്റിമീറ്റര്‍, 24 മണിക്കൂറില്‍) അതിശക്തമായതോ (12 മുതല്‍ 20 വരെ സെന്റിമീറ്റര്‍, 24 മണിക്കൂറില്‍) ആയ മഴയ് സാധ്യതയെന്നും കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ മലയോര മേഖലയില്‍ വെള്ളപ്പൊക്ക, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായും കേരള സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; കാസര്‍കോട്ടെ മലയോര പ്രദേശങ്ങളില്‍ റെഡ് അലേര്‍ട്ട്, അടിയന്തര ഘട്ടത്തില്‍ 1077 നമ്പറില്‍ ബന്ധപ്പെടാം

അടിയന്തര ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററില്‍ 1077 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍, ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരുവാന്‍ സാധ്യതയുണ്ട്. കേന്ദ്ര ജല കമ്മീഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Rain, Red Alert, Wind, Heavy Rain, Heavy rain and wind; Red alert in Kasaragod. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia