city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രകൃതിക്ഷോഭം: ജില്ലയില്‍ ഇതുവരെ 1.06 കോടി രൂപയുടെ കൃഷിനാശം

കാസര്‍കോട്: (www.kasargodvartha.com 22.07.2019) കാലവര്‍ഷം ആരംഭിച്ചത് മുതല്‍ ജില്ലയില്‍ ഇതുവരെ 1,06,51,100 രൂപയുടെ കൃഷി നാശം സംഭവിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 11,71,500 രൂപയുടെ കൃഷിയാണ് നശിച്ചത്. 158.75705 ഹെക്ടര്‍ ഭൂമിയിലെ വിളകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 34.26 ഹെക്ടറിലെ കാര്‍ഷികവിളകളാണ് നശിച്ചത്.

ജില്ലയില്‍ 9135 കമുകുകളും, 12,082 വാഴകളും 1886 തെങ്ങുകളും, 3159 റബര്‍, 1043 കുരുമുളക് തൈകള്‍ തുടങ്ങിയവയാണ് നശിച്ചത്. കൂടാതെ 29 ഹെക്ടര്‍ ഭൂമിയിലെ നെല്‍കൃഷിയും 18.2 ഹെക്ടറിലെ പച്ചക്കറി കൃഷിയും നശിച്ചു. പരപ്പ ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശം സംഭവിച്ചത്. ഈ മേഖലയില്‍ 2838 കമുകുകളും, 5712 വാഴകളും 2791 റബര്‍ മരങ്ങളുമാണ് നശിച്ചത്. കൂടാതെ ഏറ്റവും കൂടുതല്‍ പച്ചക്കറി കൃഷിനാശം (18.2 ഹെക്ടര്‍) റിപ്പോര്‍ട്ട് ചെയ്തതും പരപ്പ ബ്ലോക്കിലാണ്. നെല്‍കൃഷിയില്‍ കാഞ്ഞങ്ങാട് 20 ഹെക്ടറും, മഞ്ചേശ്വരം അഞ്ച് ഹെക്ടറും, കാസര്‍കോട് മൂന്നും, പരപ്പയില്‍ ഒരു ഹെക്ടറിലും കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തു.

പ്രകൃതിക്ഷോഭം: ജില്ലയില്‍ ഇതുവരെ 1.06 കോടി രൂപയുടെ കൃഷിനാശം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, farmer, Heavy rain; Agriculture worth Rs. 1.06 Cr ruined
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia