ജില്ലയിലെ റോഡുകള്‍ വെള്ളത്തില്‍; പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു
Jul 19, 2015, 14:14 IST
ബേക്കല്‍ പള്ളിക്കരയില്‍ പഴയ റെയില്‍വെ ഗേറ്റ് റോഡിലും, പള്ളിക്കര ബീച്ച് റോഡിലും വെള്ളം കയറി. പള്ളിക്കര മൗവ്വല്‍ കെട്ടുങ്കാല്‍ പാലത്തിന്റെ അപ്രോച്ച് റോഡ് ഉദ്ഘാടത്തിന് മുമ്പെ കനത്ത മഴയില്‍ തകര്‍ന്നു. ഉദുമ പള്ളത്ത് രഞ്ജീസ് തീയേറ്ററിന് സമീപം മരം വീണ് സംസ്ഥാന പാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഞായറാഴ്ച ഉച്ചയോടെയാണ് കൂറ്റന്‍ മരം റോഡിലേക്ക് വീണത്.
വിവിധ ഭാഗങ്ങളില്‍ പാടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഈ ഭാഗങ്ങളിലെ വീടുകളിലും വെള്ളം കയറി. ചാലുകളിലും വെള്ളം കയറി കവിഞ്ഞൊഴുകുന്നുണ്ട്. കനത്ത മഴയില്‍ എരിയാലിലെ റാഫിയുടെ വീട്ടു മതില്‍ തകര്‍ന്നു.
Advertisement: