കാസര്‍കോട്ട് മഴകനത്തു; 7 വീടുകള്‍ ഭാഗികമായി തകര്‍ന്നു
Aug 14, 2018, 22:43 IST
കാസര്‍കോട്: (www.kasargodvartha.com 14.08.2018) രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ ജില്ലയിലെ ചിലയിടങ്ങളില്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. ഏഴ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 59.2 ഹെക്ടര്‍ കൃഷിസ്ഥലം നശിച്ചു. 19,99,250 രൂപയുടെ വിളനാശമാണ് കണക്കാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71.35 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.
വെള്ളരിക്കുണ്ട് താലൂക്കിലെ ഭീമനടി വില്ലേജില്‍ റോഡില്‍ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ ആളപായമില്ല. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി റോഡ് ഗതാഗതയോഗ്യമാക്കി. ഇനിയും മണ്ണിടിഞ്ഞു വീഴാനുള്ള സാധ്യതയുണ്ടെന്നാണ റിപ്പോര്‍ട്ട്. താലൂക്കിലെതന്നെ മുന്നകൈയില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് മണ്ണ് നീക്കം ചെയ്തു. ഹോസ്ദുര്‍ഗ് താലൂക്കില്‍ 68.4 മില്ലിമീറ്റര്‍ മഴ ലഭിച്ചു. രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ക്ലായിക്കോട് വില്ലേജില്‍ ജാനകിയുടെ വീട് പ്ലാവ് വീണ് തകര്‍ന്നു. 50000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. അമ്പലത്തറ വില്ലേജില്‍ വല്‍സലയുടെ വീട് മഴയില്‍ ഭാഗികമായി തകര്‍ന്ന്, 20,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. മഞ്ചേശ്വരം, ഹോസ്ദുര്‍ഗ് താലൂക്കുകളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.
ചൊവ്വാഴ്ച ഉച്ചയോടൈ പാലാവയല്‍ വില്ലേജ് ഏണിച്ചാല്‍ ദേവസ്യ കുമ്പക്കാട്ടിലിന്റെ വീടിന്റെ മുകളിലേക്ക് കവുങ്ങ് ഒടിഞ്ഞുവീണ് ഭാഗികമായി നാശനഷ്ടം ഉണ്ടായി, 20,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചിറ്റാരിക്കല്‍ വില്ലേജില്‍ സി.വി. ബാലകൃഷ്ണന്റെ വീടിനു സമീപത്തെ കിണര്‍ ഇടിഞ്ഞുതാഴ്ന്ന് വീടിനു ഭീഷണിയായിരിക്കുകയാണ്. ഇടിഞ്ഞുവീണ കിണറില്‍ നിന്നും ഒരു മീറ്റര്‍ അകലെയായാണ് വീട് സ്ഥിതിചെയ്യുന്നത്. ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട് വെള്ളിരിക്കുണ്ട് താലൂക്കിലെ പാലാവയല്‍ വില്ലേജില്‍ ജോസഫിന്റെ വീട്ടില്‍ മരംവീണ് ഭാഗികമായി തകര്‍ന്നു. നാശനഷ്ടം കണക്കാക്കപ്പെട്ടിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Heavy rain, House Collapsed, kasaragod, news, House, collapse,