കൊടവലം വാര്‍ഡില്‍ കനത്ത പോളിംഗ്
May 15, 2012, 17:37 IST
പുല്ലൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുല്ലൂര്‍ - പെരിയ ഗ്രാമപഞ്ചായത്തിലെ കൊടവലം വാര്‍ഡില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ബലാബലത്തില്‍. ഉദയനഗര്‍ ഹൈസ്ക്കൂളില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. അതിരാവിലെ മുതല്‍ തന്നെ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ പോളിംഗ് സ്റേഷനിലെത്തിയിരുന്നു. കനത്ത പോലീസ് സന്നാഹമാണ് പോളിംഗ് സ്റേഷനിലും പരിസരത്തും നിലയുറപ്പിച്ചിട്ടുള്ളത്. അക്രമ സാധ്യത കണക്കിലെടുത്ത് കൊടവലം വാര്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ പട്രോളിംഗ് ശക്തമാക്കിയിരുന്നു.
കോണ്‍ഗ്രസ് നേതാക്കളായ പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദന്‍, എ ഗോവിന്ദന്‍ നായര്‍, അഡ്വ ബാബുരാജ്, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സംസ്ഥാന കൌണ്‍സില്‍ അംഗം കെ വി കൃഷ്ണന്‍, മണ്ഡലം സെക്രട്ടറി എ ദാമോദരന്‍, സിപിഎം നേതാക്കളും പഞ്ചായത്തംഗങ്ങളുമായ വി നാരായണന്‍ മാസ്റര്‍, ടി വി കര്യന്‍, സിപിഎം ലോക്കല്‍ സെക്രട്ടറി എം വി നാരായണന്‍, മധുരക്കാട്ട് കുഞ്ഞമ്പു, ബിജെപി നേതാവ് കുഞ്ഞിരാമന്‍ മാരാന്‍വളപ്പ്, ആര്‍ എസ് എസ് ജില്ലാ കാര്യവാഹ് വേലായുധന്‍ കൊടവലം തുടങ്ങിയവര്‍ തിരഞ്ഞെടുപ്പ് ചുക്കാന്‍ പിടിച്ച് രംഗത്തുണ്ടായിരുന്നു.
ഉപ തിരഞ്ഞെടുപ്പിലെ വിജയം യുഡിഎഫിന് നിര്‍ണ്ണായകമാണ്. ഈ വാര്‍ഡ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പുല്ലൂര്‍ - പെരിയ ഗ്രാമപഞ്ചായത്തിന്റെ ഭരണം യുഡിഎഫിന് നഷ്ടപ്പെടുകയും ഭരണ സാരഥ്യം എല്‍ഡിഎഫിന്റെ കൈകളിലെത്തുകയും ചെയ്യും. രണ്ട് മുന്നണികളും കൊടവലം വാര്‍ഡിലെ വിജയം ഉറപ്പിക്കാനുള്ള ജീവന്‍ മരണ പോരാട്ടത്തിലാണ്. കോണ്‍ഗ്രസിലെ വിനോദ് കുമാര്‍ പള്ളയില്‍വീടും സിപിഐയിലെ എം നാരായണനും തമ്മിലാണ് പ്രധാന മത്സരം. ബിജെപിയിലെ ദാമോദരനും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മാധവ വാര്യരും രംഗത്തുണ്ട്. വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ ചാലിങ്കാല്‍ പഞ്ചായത്ത് ഓഫീസില്‍ നടക്കും. 12 മണിയോടെ ഫലം ഔദ്യോഗികമായി പുറത്തുവരും.
Keywords: By-election, Pullur-Periya Panchayath, Heavy poling, Kodavalam, Kasaragod