കൂടാല്‍മര്‍ക്കളയില്‍ 28ന് സൗജന്യ ഹൃദയ, പ്രമേഹ നിര്‍ണയ ക്യാമ്പ്
Feb 24, 2015, 15:38 IST
കാസര്‍കോട്: (www.kasargodvartha.com 24/02/2015) മംഗളൂരു ഒമേഗ ആശുപത്രിയും സുബ്ബയ്യകട്ട തരംഗിണി ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 28ന് സൗജന്യ ഹൃദയ, പ്രമേഹ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കന്നു. കൂടല്‍മര്‍ക്കള എ.എല്‍.പി സ്‌കൂളിലാണ് ക്യാമ്പ് നടക്കുക.
ഡോ. കെ. മുകുന്ദ് ക്യാമ്പിന് നേതൃത്വം നല്‍കുന്നു. തരംഗിണി ക്ലബിന്റെ 35ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9995017223, 9633461777 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ടി. നാഗരാജ്, ബി.എ. ബഷീര്‍, എം.എ. അബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു.
Keywords : Press meet, Medical Camp, Kerala, Free Medical Camp, Heart disease, Diabetes camp. Press Conference.