 |
സഞ്ചരിക്കുന്ന ആശുപത്രിയില്‍ നിന്നും മരുന്നുകള്‍ വിതരണം ചെയ്യുന്നു |
തൃക്കരിപ്പൂര്‍: നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സഞ്ചരിക്കുന്ന ആശുപത്രി സ്‌നേഹപഥം നടക്കാവ് സായി പ്രേമകുടീരത്തിലെത്തി അമ്മമാരെ സന്ദര്‍ശിച്ചു. ഉറ്റവരാല്‍ ഉപേഷിക്കപ്പെട്ട വൃദ്ധരായ അമ്മമാര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാനാണ് സ്‌നേഹപഥം വൃദ്ധസദനത്തില്‍ എത്തിയത്. അന്തേവാസികളുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് ആവശ്യമായ മരുന്നുകളും വിതരണം ചെയ്തതോടൊപ്പം അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടത് ജീവിതത്തിന്റെ സായാഹ്നത്തില്‍ എത്തിനില്‍ക്കുന്നവര്‍ക്ക് ആശ്വാസവുമായി. സഞ്ചരിക്കുന്ന ആശുപത്രി എത്തിയതറിഞ്ഞ് സമീപങ്ങളിലെ നിരവധി ആളുകള്‍ ഇവിടെ ചികിത്സയ്ക്കയെത്തിയിരുന്നു. ഡോക്ടര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്കു പുറമേ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍, മെമ്പര്‍ കെ യു പ്രേമലത എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Keywords:
Kasaragod, Trikaripur, Snehapatham, Nileshwaram.