city-gold-ad-for-blogger

മന്ത്രി കെ.കെ. ശൈലജ ജില്ലാ ആശുപത്രി സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.c om 04/11/2016) ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സന്ദര്‍ശിച്ചു. സംസ്ഥാനത്തെ ജില്ലാ ആശുപത്രികളെ ആധുനീക സൗകര്യങ്ങളുള്ള ആശുപത്രികളാക്കി മാറ്റുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വൃത്തിയും വെടിപ്പുമുള്ള ജനകീയ ആശുപത്രികളായി ഓരോ സര്‍ക്കാര്‍ ആശുപത്രിയെയും മാറ്റും. സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളുടെയും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ചോര്‍ന്നൊലിക്കുന്ന ആശുപത്രികെട്ടിടങ്ങള്‍ മാറ്റി നിര്‍മ്മിക്കുന്നത് പരിഗണിക്കും. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ക്കും താലൂക്ക് ആശുപത്രികള്‍ക്കും ആവശ്യമായ പശ്ചാത്തലമൊരുക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ജില്ലാ ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണം കൂടുന്നതിനു കാരണം താലൂക്ക്, കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലെ സൗകര്യക്കുറവാണ്. ജില്ലാ ആശുപത്രിയിലെ വിവിധ വാര്‍ഡുകളും ബ്ലഡ് ബാങ്കും ജില്ലാ മെഡിക്കല്‍ ഓഫീസും മന്ത്രി സന്ദര്‍ശിച്ചു. പുതിയ തസ്തികകള്‍ അനുവദിക്കുന്ന മുറയ്ക്ക് ജില്ലാ ആശുപത്രിയിലും നിയമനങ്ങള്‍ നടത്തും. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഡി.എം.ഒ ഡോ.എ.പി.ദിനേശ് കുമാര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.സുനിത നന്ദന്‍, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സി. ഡയരക്ടര്‍ ഡോ.ബി.മുഹമ്മദ് അഷീല്‍, ജില്ലാ പ്രോഗാം മാനേജര്‍ (എന്‍.എച്ച്.എം) ഡോ.രാമന്‍ സ്വാതി വാമന്‍, ഡെപ്യൂട്ടി ഡി.എം.ഒ മാരായ ഡോ.എം.സി.വില്‍രാജ്, ഡോ.എം.കെ.രാംദാസ്, ഡോ.വി.മോഹനന്‍, വിനോദ് പാച്ചേനി തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
മന്ത്രി കെ.കെ. ശൈലജ ജില്ലാ ആശുപത്രി സന്ദര്‍ശിച്ചു

Keywords:  Kasaragod, Kerala, Kanhangad, District-Hospital, visit, Shylaja Teacher is Kerala Minister for Health and Social Welfare

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia