ആരോഗ്യ ഇന്‍ഷുറന്‍സ്: സ്മാര്‍ട്ട് കാര്‍ഡ് പുതുക്കുന്നു
Apr 24, 2012, 11:11 IST

കാസര്‍കോട്: സമഗ്രാരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ സ്മാര്‍ട്ട്കാര്‍ഡ് പുതുക്കി നല്‍കുന്നു. ബി.പി.എല്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ വിവിധ കേന്ദ്രങ്ങളില്‍ ചെന്ന് കാര്‍ഡിലുള്‍പ്പെട്ട ഏതെങ്കിലും ഒരംഗം കാര്‍ഡുമായി കേന്ദ്രത്തിലെത്തേണ്ടതാണ്. 30 രൂപയാണ് പുതുക്കല്‍ ഫീസ്.
25 ന് മഞ്ചേശ്വരം, 26 ന് പൈവളിഗെ, 27 നു എന്‍മകജെ, 28 നു മഞ്ചേശ്വരം, 29 നു വൊര്‍ക്കാടി, 30നു പുത്തിഗെ, മീഞ്ച എന്നീ പഞ്ചായത്ത് ഹാളുകളാണ് പുതുക്കല്‍ കേന്ദ്രങ്ങള്‍. സ്മാര്‍ട്ട് കാര്‍ഡ് പുതുക്കാന്‍ ബാക്കിയുള്ള എ.പി.എല്‍ ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ 25 മുതല്‍ ജില്ലാതല സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ കേന്ദ്രത്തില്‍ ഹാജരായി കാര്‍ഡ് പുതുക്കാവുന്നതാണ്. 1304 രൂപയാണ് പ്രീമിയ തുകയായി നല്‍കേണ്ടത്.
കേന്ദ്രത്തിന്റെ വിലാസം കെല്‍ട്രോണ്‍ സ്റഡിസെന്റര്‍ മൂന്നാം നില, ഗോള്‍ഡന്‍ ആര്‍ക്കേഡ് ബില്‍ഡിംഗ്, പുതിയ ബസ്റാന്റ്, കാസര്‍കോട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 230453, 04994 227170 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ബി.പി.എല്‍ ഗുണഭോക്താക്കള്‍ക്ക് ഈ കേന്ദ്രത്തില്‍ കാര്‍ഡ് പുതുക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Keywords: Health insurance smart card, Kasaragod