ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി: കാര്‍ഡ് പുതുക്കല്‍
Jun 27, 2012, 14:27 IST
കാസര്‍കോട്: സമഗ്ര ആരോഗ്യ ഇന്‍ഷൂരന്‍സ് പദ്ധതിയുടെ ഭാഗമായുള്ള സ്മാര്‍ട്ട് കാര്‍ഡ് പുതുക്കുന്നതിനും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഫോട്ടോ എടുത്ത് പുതുതായി കാര്‍ഡ് കൈപ്പറ്റുന്നതിനും വിവിധ കേന്ദ്രങ്ങളില്‍ അവസരമൊരുക്കി.
ഫോട്ടോ എടുക്കലിന് കുടുംബാംഗങ്ങളോടൊപ്പം നിര്‍ദ്ദിഷ്ട കേന്ദ്രങ്ങളില്‍ ഹാജരാകണം. കാര്‍ഡ് പുതുക്കലിന് നിലവില്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട ഏതെങ്കിലും ഒരംഗം ഹാജരായാല്‍ മതിയാകും. 30 രൂപയാണ് കേന്ദ്രങ്ങളില്‍ ഫീസായി ഒടുക്കേണ്ടത്. ഫോട്ടോ എടുപ്പ് കേന്ദ്രങ്ങളും കാര്‍ഡ് പുതുക്കല്‍ കേന്ദ്രങ്ങളും ചുവടെ ചേര്‍ക്കുന്നു.
ഫോട്ടോ എടുത്ത് പുതുതായി കാര്‍ഡ് നല്‍കുന്ന കേന്ദ്രങ്ങള്‍: ജൂണ്‍ 28 - ചായ്യോത്ത് അക്ഷയ സെന്റര്‍, കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി ടൗണ്‍ ഹാള്‍, ജൂണ്‍ 29, 30, ചെങ്കള പഞ്ചായത്ത് ഹാള്‍. കാര്‍ഡ് പുതുക്കല്‍ കേന്ദ്രങ്ങള്‍: ജൂണ്‍ 28 - കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി ടൗണ്‍ ഹാള്‍, ചായ്യോത്ത് അക്ഷയ സെന്റര്‍, ജൂണ്‍ 29, 30 - കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി ടൗണ്‍ ഹാള്‍, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനി ഓഫീസ് കാസര്‍കോട്.
Keywords: Health insurance scheme, Smart card, Kasaragod