സമഗ്രാരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: സ്മാര്‍ട്ട് കാര്‍ഡ് ജില്ലാ സെന്റര്‍ വഴി ഇനിയും പുതുക്കാം
Apr 16, 2012, 13:33 IST

കാസര്‍കോട്: സമഗ്രാരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായുള്ള സ്മാര്‍ട്ട് കാര്‍ഡ് പുതുക്കാത്ത കുടുംബങ്ങള്‍ക്ക് ജില്ലാതല പുതുക്കല്‍ കേന്ദ്രത്തില്‍ കാര്‍ഡ് പുതുക്കാവുന്നതാണെന്ന് ആര്‍.എസ്.ബി.വൈ അസി.ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ അറിയിച്ചു. ബി.പി.എല്‍ ഗുണഭോക്താക്കള്‍ക്ക് മാത്രമാണ് ഈ അവസരം. കാര്‍ഡിലുള്‍പ്പെട്ട ഏതെങ്കിലും ഒരു കുടുംബാംഗം സ്മാര്‍ട്ട് കാര്‍ഡും 30 രൂപയും കൊണ്ട് ബന്ധപ്പെട്ട കേന്ദ്രത്തില്‍ എത്തിയാല്‍ മതിയാകും. ജില്ലയിലെ ഏതു പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിലുള്ളവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. പുതുക്കല്‍ കേന്ദ്രത്തിന്റെ വിലാസവും ഫോണ്‍ നമ്പറും കെല്‍ട്രോണ്‍ സ്റഡി സെന്റര്‍, ഗോള്‍ഡന്‍ ആര്‍ക്കേഡ് ബില്‍ഡിംഗ്, പുതിയ ബസ്റാന്റ്, കാസര്‍കോട്. ഫോണ്‍ 04994 230453.
Keywords: Health, Insurance, Kasaragod